കേരളത്തില്‍ ‘സിഎം’ എന്നാല്‍ ‘ചീഫ് മര്‍ഡറര്‍’: പിണറായിക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ചീഫ് മര്‍ഡറര്‍’ ആണെന്ന് ബി.ജെ.പി ദേശീയ നേതാവ്. ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവുവാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലപാതകങ്ങളുടെ ആസൂത്രകനാണെന്ന പരാമര്‍ശം നടത്തിയത്. വിമര്‍ശിച്ചത്.സിപിഐഎം എന്നതിന് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്’ (കൊലപാതകികളുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) എന്നു പുതിയ വിശദീകരണം നല്‍കിയ ബിജെപി, കേരളത്തില്‍ ‘സിഎം’ എന്നാല്‍ ‘ചീഫ് മര്‍ഡറര്‍’ (മുഖ്യ കൊലയാളി) ആയി മാറിയിട്ടുണ്ടെന്നും പരിഹസിച്ചു. ബിജെപി നേതാവ് ജി.വി.എല്‍. നരസിംഹ റാവുവാണു കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി രംഗത്തെത്തിയത്.

രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കുന്ന നയമാണു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നു നരസിംഹ റാവു കുറ്റപ്പെടുത്തി. കേരള മുഖ്യമന്ത്രിയെന്നതിനേക്കാള്‍, സിപിഎമ്മിന്റെ മുഖ്യ കൊലപാതകിയെന്ന നിലയിലാണു കേരളത്തിലെ പിണറായി വിജയന്റെ പ്രവര്‍ത്തനം. ഇതു തീര്‍ത്തും അപലപനീയമാണ് റാവു പറഞ്ഞു.” സി.പി.എം- കൊലപാതകികളുടെ പാര്‍ട്ടി എന്നതുപോലെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതു പോലൊരു സര്‍ക്കാര്‍ വേറെയില്ല. കഴിഞ്ഞ 13 മാസങ്ങളായി ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. സി.പി.എമ്മിെന്‍റ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകനാണെന്നും റാവു പറഞ്ഞു.മുഖ്യമന്ത്രി കൊലപാതകങ്ങളുടെ ആസൂത്രകനാകുന്നത് അപലപനീയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇടതുപക്ഷത്തിന് വേണ്ടി അക്രമം നടത്തുന്നവരുടെ സുരക്ഷിത സ്ഥലമാണ് കേരളം. സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആശങ്കയുണ്ട്. അക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശകതമായ നടപടിയെടുക്കണമെന്നും റാവു പറഞ്ഞു.തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിെന്‍റ കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി കേരളത്തിലെത്തിയിരുന്നു. ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
ഇടതു സര്‍ക്കാരിനു കീഴില്‍, അക്രമികളുടെ ഇഷ്ടസങ്കേതമായി കേരളം മാറിയെന്നു ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയും പ്രതികരിച്ചു. അക്രമികളുടെ സ്വര്‍ഗമായി കേരളം മാറി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതു കൂടുതല്‍ സ്പഷടമാണ്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇക്കാര്യം ചര്‍ച്ചയാവുകയും സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ രാജ്യത്തിനുള്ള ആശങ്ക ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടി തക്ക ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളാ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ ആക്ഷേപം പാര്‍ലമെന്റില്‍ വന്‍ ഒച്ചപ്പാടിനു വഴിവച്ചതിനു പിന്നാലെയാണ് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആക്രമണം കടുപ്പിച്ചു കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തുന്നത്.

Top