മകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം പിതാവ് അറസ്റ്റില്‍

മകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കുന്നംകുളം പൊലീസാണ്  അറസ്റ്റ് ചെയ്തത്. ദിവസേന മദ്യപിച്ചെത്തി അമ്മയേയും തന്നെയും ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ 30-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മദ്യപിച്ചെത്തിയ ഇയാള്‍ പെണ്‍കുട്ടി കിടക്കുന്ന റൂമിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കൂടാതെ കഴിഞ്ഞ ഞായറാഴ്ച്ച മദ്യപിച്ചെത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. മര്‍ദ്ദിക്കുന്നതിന് പുറമെ ആയുധം കാണിച്ച് കൊല്ലുമെന്ന ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top