ആൺപെൺ വ്യത്യാസമില്ല: കേരളത്തിൽ കുട്ടികൾ പീഡനത്തിനു ഇരയാകുന്നു

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരു പോലെ ലൈംഗിക പീഡനത്തിനു ഇരയാകുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് പുറത്തു വന്ന കണക്കുകളാണ് കുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു കൊണ്ടു വന്നിരിക്കുന്നത്.  വർഷം തോറും അതിക്രമങ്ങൾ കൂടി വരുന്നതായാണ് സംസ്ഥാന ക്രൈം റെക്കോര്ഡ്‌സ് ബ്യൂറോയുടെ കണക്ക്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്കെതിരെയായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉള്ളത്.  പതിനെട്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ആത്മഹത്യാ കണക്കും ആശങ്കയുണ്ടാക്കും വിധം സംസ്ഥാനത്ത് കൂടുന്നു എന്നാണ് പഠനം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 ൽകേരളത്തിൽ രജിസ്റ്റർ ചെയ്തത് 1560 പോക്‌സോ കേസുകൾ. 2016 ൽ ഇത് 2090 ആയി ഉയർന്നു. ഈ വർഷം ഓഗസ്റ്റ് വരെ മാത്രമുള്ള കണക്കെടുത്താൽ പോലും 1780 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ തന്നെ ബലാൽസംഗക്കേസുകളുടെ എണ്ണവും ഞെട്ടിക്കുന്നതാണ് . 2015 ൽ രജിസ്റ്റർ ചെയ്തത് 720 കേസ്. അടുത്ത വർഷം 925 ആയി . 2017 ജനുവരി മുതൽ ഓഗസ്റ്റ് വരെ മാത്രം 90 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പലപ്പോഴും  കാരണം പോലും അറിയാത്ത ആത്മഹത്യകൾക്ക് മുന്നിൽ  കേരളം പകച്ച് നിൽക്കുന്‌പോഴാണ് കുട്ടികളുടെ ആത്മഹത്യ  കണക്കുകൾ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. അതിൽ തന്നെ പെൺകുട്ടികളാണ് കൂടുതൽ.

2014 ൽ മൊത്തം ആത്മഹത്യകളിൽ 24.8 ശതമാനം സ്തീകൾ,ഇതേ വർഷം  18 വയസ്സ് വരെയുള്ള കുട്ടികളിൽ പെൺകുട്ടികളുടെ കണക്കെടുത്താൽ 56.06 ശതാനം. 2015 ൽ ഇത് യഥാക്രമം 24.23 ശതമാനവും 50 ശതമാനവുമായിരുന്നു. 2016 ൽ സ്ത്രീകളുടെ ആത്മഹത്യാ കണക്ക് 22.97 ശതമാനം. പക്ഷെ പെൺകുട്ടികളുടെ ആത്മഹത്യാ കണക്ക് 57.85 ശതമാനമായി ഉയർന്നു. കുട്ടികളിൽ കൂടി വരുന്ന ആത്മഹത്യാ പ്രവണതയുക്കുള്ള പരിഹാരമെന്ന നിലയിൽ വിടരും മുൻപെ കൊഴിയുന്ന മൊട്ടുകൾ എന്ന പേരിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടിക്കൊരുങ്ങുകയാണ് സാമൂഹ്യ സുരക്ഷാ വകുപ്പ്.

Top