ചിറയിൻകീഴിൽ എ.ടി.എമ്മിൽ മോഷണശ്രമം: മോഷ്ടിക്കാൻ ശ്രമം നടത്തിയ പ്രതികളെ പിടികൂടിയത് എടിഎമ്മിൽ പണം നിറയ്ക്കുന്ന യുവാക്കൾ; പ്രതികളായ മുട്ടത്തറെ സ്വദേശികൾ പിടിയിൽ

ആറ്റിങ്ങൽ: പട്ടാപ്പകൽ സ്വകാര്യ എ.ടി.എമ്മിൽ മോഷണശ്രം നടത്തിയ പ്രതികളെ പിടികൂടിയത് പണം നിക്ഷേപിക്കാനെത്തിയ ജീവനക്കാർ. പ്രതികളായ തിരുവനന്തപുരം മുട്ടത്തറ സ്വദേശികളെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ചിറയൻകീഴിലാണ് സംഭവം. ചിറയിൻകീഴ് ശാർക്കര ബൈപാസിൽ സ്വകാര്യ ഏജൻസി സ്ഥാപിച്ച എ.ടി.എമ്മിലാണ് മോഷണശ്രമം നടന്നത്. രാവിലെ കടകൾ തുറക്കുന്നതിന് മുൻപ് രണ്ട് ബൈക്കുകളിലായെത്തിയ യുവാക്കൾ എ.ടി.എമ്മിനുള്ളിൽ പ്രവേശിക്കുകയും ഷട്ടർ താഴ്ത്തുകയും ചെയ്തു. ഉച്ചയോടെ സമീപത്തെ വീട്ടിൽനിന്ന് വെട്ടുകത്തി വാങ്ങി ഇതുമായി ഉള്ളിൽ കയറി. ഷട്ടർ താഴ്ത്തിയിരുന്നതിനാൽ പണം പിൻവലിക്കാൻ ആരും ഇവിടെ കയറിയില്ല.

ഈ സമയം ഇതുവഴി കടന്നുപോയ എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജൻസിയിലെ ജീവനക്കാരന് സംശയം തോന്നി വാഹനം നിർത്തി. പണം നിക്ഷേപിക്കുന്നതും റിപ്പയർ നടത്തുന്നതും ഏജൻസിയാണ്. ജീവനക്കാരൻ ഷട്ടർ ഉയർത്തിപ്പോഴാണ് രണ്ടുപേർ എ.ടി.എം തകർത്ത് പരിശോധന നടത്തുന്നത്? കണ്ടത്. തുടർന്ന് വാഹനത്തിലുള്ളവരെത്തി ഷട്ടർ താഴ്ത്തി മോഷ്?ടാക്കളെ കുടുക്കുകയായിരുന്നു. ചിറയിൻകീഴ് പൊലീസ് സംഘമെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യ്തതിനുശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും

Top