നടിയുടെ കിടപ്പറ ചിത്രങ്ങൾ പ്രചരിപ്പിച്ചത് പകയോടെ ആത്മ സുഹൃത്ത് പറ്റിച്ചതിന്റെ തീരാവേദനയിൽ പ്രശസ്ത താരം…

കൊച്ചി : നടിയുടെ കിടപ്പറ ചിത്രങ്ങൾ പ്രചരിപ്പിച്ചത് കൊടിയ പകയോടെ .ആത്മ സുഹൃത്തിന്റെ ബ്ലാക്‌മെയിലിംഗ് പാളിയത് നടിയുടെ പുതിയ കാമുകന്റെ വരവോടെയാണ് …യുവ നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് പിന്നില്‍ ഒമ്പത് വര്‍ഷം നീണ്ട പകയെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സിനിമാ പ്രവര്‍ത്തകന്‍ കൂടിയായ യുവാവാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നടിയുടെ പരാതിയില്‍ പാലക്കാട് സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളത്ത് ഉദയം പേരൂരില്‍ താമസിക്കുന്ന കിരണ്‍ കുമാര്‍ (38) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദത്തിലായിരുന്നപ്പോള്‍ നടിക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളാണ് ഇയാള്‍ പുറത്ത് വിട്ടത്. ദൃശ്യങ്ങളിലുള്ളത് ഇയാള്‍ തന്നെയാണ്. സിനിമയില്‍ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കിരണുമായി നടി സൗഹൃദത്തിലായിരുന്നു.എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതോടെ നടി ഇയാളില്‍ നിന്നും അകന്നു. ഇതിന്റെ പകയാണ് ചിത്രങ്ങള്‍ പുറത്ത് വിടാന്‍ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ ഇയാള്‍ നടിയില്‍ നിന്നും 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നടി ഇതിന് വഴങ്ങാതെ വന്നതോടെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top