10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 19 കാരന്‍ പിടിയില്‍; ബലാത്സംഗം ചെയ്തത് രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ കോച്ചിങ് സെന്ററിലേക്ക് പോയ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് 19കാരന്‍. രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തിയായിരുന്നു ബലാത്സംഗം. സംഭവത്തില്‍ വിക്രം (19), സുഹൃത്ത് ചന്ദ്രപ്രകാശ് (21) എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥിയായ വിക്രം, കോച്ചിങ് സെന്ററിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ട് സുഹൃത്തുക്കളെ ഗേറ്റിന് മുന്നില്‍ കാവലിരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുഹൃത്ത് ചന്ദ്രപ്രകാശിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന വിക്രം, താന്‍ കോച്ചിങ് സെന്ററിലേക്ക് പോകുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കോച്ചിങ് സെന്ററില്‍ ആക്കാമെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റുകയും രാംനഗറിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

Top