ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയത് മേഘ്‌ന നായര്‍

കൊച്ചി .യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയത് താന്‍ അഭിനയിച്ച രംഗങ്ങളില്‍ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പ് ) നടത്തിയതിനാണെന്ന് പരാതിക്കാരിയായ നടി മേഘ്ന നായര്‍ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ‘ഹണീ ബീ 2’ വിലെ ചിത്രത്തിലെ ചില രംഗങ്ങളില്‍ നടിയുടേത് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ശരീര പ്രദര്‍ശനം നടത്തിയിരുന്നു. ഇക്കാര്യം അനുവദിക്കില്ലെന്ന് പറഞ്ഞിട്ടും സംവിധായകന്‍ ചിത്രീകരിക്കുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്. അശ്ലീല പരാമര്‍ശം നടത്തിയതിനാണ് പരാതി നല്‍കിയതെന്ന മാധ്യമ വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും മേഘ്ന പറഞ്ഞു.

‘സ്ത്രീകളെ അപമാനിക്കുന്നതിന് ഞാന്‍ എതിരാണ്. പിന്‍ഭാഗവും വയറും കാണിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്നും വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ എന്റെ മുഖം കാണിക്കുന്ന രംഗത്തിനു ശേഷം മറ്റൊരാളുടെ നഗ്‌നത കാണിക്കുകയായിരുന്നു സിനിമയില്‍ ചെയ്തത്. സിനിമ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇത് അങ്ങേയറ്റം അപമാനകരമായി തോന്നി.’ മേഘ്‌ന പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘മോശമായി അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ സെറ്റില്‍ നിന്നും പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. മറ്റൊരു രംഗത്തിനായി വിളിക്കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീടൊരിക്കലും അവരുടെ വിളി വന്നില്ല. അഭിനയിച്ച രംഗങ്ങളുടെ ഡബ്ബിങ്ങിന് പോലും വിളിച്ചിരുന്നില്ല.’ മേഘന വ്യക്തമാക്കി. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ താന്‍ അഭിനയിക്കാത്ത രംഗത്ത് തന്റെ മുഖം ഉപയോഗിക്കുകയായിരുന്നെന്ന് മനസിലായെന്നും നടി പറയുന്നു. തുടര്‍ന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി, ഇതോടെയാണ് കേസിന് പോകാന്‍ തീരുമാനിച്ചതെന്നും മേഘ്ന പറയുന്നു. സംവിധായകന്‍ പരസ്യമായി മാപ്പ് പറയുകയും ആ രംഗത്തില്‍ അഭിനയിച്ചത് താനല്ലെന്ന് പ്രഖ്യാപിക്കുകയും വേണമെന്നും മേഘന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം 10 ലക്ഷം രൂപ നഷ്ടപരിഹാരമായും ചിത്രത്തില്‍ അഭിനയിക്കുന്നതിന് തരാമെന്നേറ്റിരുന്ന ഒരു ലക്ഷം രൂപയും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചാനല്‍ അവതാരക എന്ന നിലയില്‍ പ്രശസ്തയാണ് പരാതിക്കാരിയായ നടി മേഘ്ന നായര്‍. ഇവര്‍ ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്

Top