ആട് ജീവിതത്തിന്റെ കഥ പറഞ്ഞ അബൂബക്കർ വൈറലാകുന്നു: പ്രവാസജീവിതത്തിന്റെ കഥ പറഞ്ഞ കോട്ടയംകാരുടെ ഷോട്ട് ഫിലിം യുട്യൂബിൽ സൂപ്പർ ഹിറ്റ്; അബൂബക്കർ ഇവിടെ കാണാം

കോട്ടയം: പൃഥ്വിരാജും – ബ്ലസിയും ചേർന്ന് ആടി ജീവിതം സിനിമയാക്കുമ്പോൾ, യഥാർത്ഥ ആട് ജീവിതത്തിന്റെ കഥ പറയുകയാണ് ഒരു പറ്റം യുവാക്കൾ. ഗൾഫിലിരുന്ന് തങ്ങളുടെ ജോലിയ്ക്കിടെ സമയം കണ്ടെത്തി ചിത്രീകരണം നടത്തിയ യുവാക്കളുടെ ഷോട്ട് ഫിലിമായ – അബൂബക്കറാണ് – ഇപ്പോൾ മലയാളികൾക്കിടയിൽ വൈറലായിരിക്കുന്നത്. പ്രവാസി മലയാളികളുടെ ആത്മാംശമുള്ള കഥയാണ് ഇപ്പോൾ ഇവർ പറഞ്ഞു വച്ചിരിക്കുന്നത്.

ഒറ്റ ദിവസം കൊണ്ടു തന്നെ ആയിരങ്ങൾ കണ്ടു കഴിഞ്ഞ ഷോട്ട്ഫിലിം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. പ്രവാസി മലയാളികളായ ഒരു പറ്റം ചെറുപ്പക്കാർ ചേർന്നാണ് അബൂബക്കറിനു പിന്നിൽ പ്രവർത്തിച്ചത്. മനു രാമചന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കഥയും ഡയലോഗുകളും തയ്യാറാക്കിയിരിക്കുന്നത് കോട്ടയം മൂലവട്ടം സ്വദേശിയായ അനൂപ് വർഗീസാണ്.

അഞ്ജുവും അനുവും ചേർന്നു നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറയും കട്ടുകളും അസോസിയേറ്റ് ഡയറക്ടറുമായി പ്രവർത്തിക്കുന്നത് നിധിൻ സുന്ദറാണ്. പശ്ചാത്തല സംഗീതം ബിൻസൺ ചാക്കോയും, അസി.ക്യാമറാമാനായി ഗോകുലും, പ്രൊഡക്ഷൻ കൺട്രോളറായി ടി.കെ ബെൽറാമും, മേക്കപ്പിനായി ശ്യാമും പ്രവർത്തിക്കുന്നു. ആർവർ ആർട്ട്‌സാണ് ആർട്ട് വർക്ക് ചെയ്തിരിക്കുന്നത്.

കാൻവാസ് ക്രിയേഷൻ ഡിസൈൻ സ്റ്റിൽസലും, കണക്ഷൻ മീഡിയ കട്ട്‌സ് സ്റ്റുഡിയോയായും പ്രവർത്തിക്കുന്നു. അനൂപ് വർഗീസ്, നിക്‌സൺ ജോർജ്, ബെൽറാം, മനു ഗോകുൽ എന്നിവരാണ് അഭിനേതാക്കൾ.

 

Top