കുപ്പു ദേവരാജിനും അജിതയ്ക്കും പിന്നാലെ സി പി ജലീലും

കോഴിക്കോട്:കുപ്പു ദേവരാജിനും അജിതയ്ക്കും പിന്നാലെ സി പി ജലീലും മാവോസ്റ് വേട്ടയിൽ ! വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കേരള പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മാർട്ടം ചെയ്യും എന്നാണ് വിവരം. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലാവും പോ ര്‍ട്ടം നടത്തുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റ്മാർട്ടം കഴിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാന്‍ ജലീലിന്റെ ബന്ധുകള്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രോ വാസു അറിയിച്ചു. പൊലീസ് അനുവദിക്കുന്ന പക്ഷം മൃതദേഹം താന്‍ തന്നെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ വാർത്തകളിൽ നിറയുമ്പോൾ 2016ൽ നിലമ്പൂർ കാട്ടിൽ തണ്ടർ‌ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റമുട്ടൽ വീണ്ടും ചർച്ചയാവുകയാണ്. മാവോയിസ്റ്റ് വേട്ടയും വെടിവയ്പ്പുമെല്ലാം ഉത്തേരന്ത്യയിൽ മാത്രം നടക്കുന്നതല്ലെന്ന് മലയാളികൾ തിരിച്ചറിഞ്ഞത് നിലമ്പൂർ ഏറ്റുമുട്ടലിന് പിന്നാലെയാണ്. നിലമ്പൂരിലെ കരുളായിയിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള മാവോയിസ്റ്റ് ശ്രമങ്ങളെ കേരളാ പോലീസ് പൊളിച്ചടുക്കുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ കുപ്പുസാമി, അജിത എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നിലമ്പൂരിൽ മാവോയിസ്റ്റുകൾക്ക് നേരെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം സർക്കാരിനെയും മുൾമുനയിൽ നിർത്തിയ വിഷയമായിരുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായിരുന്നു വനത്തിനുള്ളിലെ മാവോയിസ്റ്റ് ഒളിത്താവളങ്ങളെ കുറിച്ചുള്ള സൂചന പോലീസിന് കൈമാറിയത്.

കരുളായിക്ക് സമീപം കാരപ്പുറത്തുള്ള ബിഎസ്എൻഎൽ ടവറിലിലൂടെ കടന്നു പോയ ഒരു ഫോൺ സന്ദേശത്തിൽ നിന്നാണ് ഉൾ വനത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തെകുറിച്ചുള്ള സൂചനകൾ ക്യൂ ബ്രാഞ്ചിന് ലഭിക്കുന്നത്. മാവോയിസ്റ്റ് സംഘടനയുടെ നാടുകാണി ദളത്തിന്റെ കുപ്പു ദേവരാജ് എത്തിയെന്ന വിവരം ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. കുപ്പുവിന്റെ സുരക്ഷയ്ക്കായി പന്ത്രണ്ടോളം മാവോയിസ്റ്റുകൾ എപ്പോഴും ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായിരുന്ന ഇയാൾ ബെംഗളൂരുവിലായിരുന്നു സ്ഥിര താമസം. ഏറ്റുമുട്ടൽ ഏറ്റുമുട്ടലിനൊടുവിൽ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തിന് ഏതാനും കിലോമീറ്റർ അകലെയായി ആറോളം ആദിവാസി കോളനികളാണ് ഉണ്ടായിരുന്നത്. കുപ്പു ദേവരാജും അജിതയും വെടിയേറ്റ് വീണതോടെ കൂട്ടത്തിലെ മറ്റുള്ളവർ ചിതറിയോടുകയായിരുന്നു. ദിവസങ്ങൾക്കകം ആദിവാസി കോളനിയിലെത്തിയ ഇവർ കുപ്പു ദേവരാജിന്റെയും അജിതയുടെയും ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും അപ്രത്യക്ഷരായി. ഇതേ വാക്കുകൾ ആവർത്തിക്കുന്ന പല മുന്നറിയിപ്പ് പോസ്റ്ററുകളും പല ഭാഗത്തായി മാവോയിസ്റ്റുകൾ ഉയർത്തിയിരുന്നു. പോലീസിന്റെ നോട്ടപ്പുള്ളി ആന്ധ്രാ, തമിഴ്നാട് പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു കുപ്പു ദേവരാജൻ. നിരവധി കേസുകളിൽ പ്രതിയാണ്. 1988ൽ തമിഴ്നാട് മധുരയിലെ ബാങ്കിൽ നിന്നും 65 ലക്ഷം രൂപ കൊള്ളയടിച്ച സംഘത്തിലെ പ്രധാനിയാണ്. കുപ്പു ദേവരാജിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ തമിഴ്നാട് പോലീസ് നഷ്ട പരിഹാരം പ്രഖ്യാപിച്ചിരുന്നു.

ജാർഖണ്ഡിലെ പോലീസ് ക്യാമ്പിൽ ഇരച്ചു കയറി 13 പോലീസുകാരെ വധിച്ച സംഭവത്തിൽ ഉൾപ്പെടെ പ്രതിയായിരുന്നു കുപ്പു ദേവരാജ്. . എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നു ഇയാൾ. ഉന്നത വിദ്യാഭ്യാസം സിപിഐ മാവോയിസ്റ്റ് തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു അജിത. ചെന്നൈയിലെ പ്രശസ്തമായ വനിതാ കോളേജിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ കാവേരി മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായി കർണാടകയിലേക്ക് പോവുകയായിരുന്നു. വ്യാജ ഏറ്റുമുട്ടൽ കരുളായിയിൽ നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്നായിരുന്നു മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിച്ച വാദം. വിഷയം സർക്കാരിനേയും മുൻമുനയിൽ നിർത്തി. നിലമ്പൂരിൽ‌ നടന്നത് കമ്മ്യൂണിസ്റ്റ് സർക്കാരിന് ചേരാത്ത നടപടിയാണെന്ന് സിപിഐയും വിമർശനം ഉന്നയിച്ചിരുന്നു.

11 പേരടങ്ങുന്ന മാവോവാദി സംഘവും പോലീസും തമ്മിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഏറ്റവും ഒടുവിൽ സിപി ജലീൽ കുപ്പു രാജിനും അജിതയ്ക്കും ശേഷം കേരളത്തിലെ മുഖ്യധാര മാവോയിസ്റ്റ് അനുകൂല സംഘടന നേതാവായ സിപി ജലീലാണ് മാവോയിസ്റ്റ് വേട്ട എത്തി നിൽക്കുന്നത്. വൈത്തിരിൽ തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ സിപി ജലീൽ വെടിയേറ്റ് മരിക്കുകയായിരുന്നു. വെടിവെയ്പ്പിനിടെ ചിതറിയോടിയവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വൈത്തിരിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് ജലീലിന്റെ സഹോദരൻ ആവശ്യപ്പെടുന്നത്.

Top