സ്വന്തം ലേഖകൻ
കോട്ടയം: സിപിഎം സിപിഐ സമ്മേളനകാലം കത്തി ജ്വലിക്കുന്നു.മാണിയുടെ ഇടത്തേയ്ക്കുള്ള വരവിനേ ചൊല്ലിയുള്ള തർക്കമാണ് ഇപ്പോൾ ഇരു പാർട്ടികളും തമ്മിലുള്ള കടുത്ത വിയോജിപ്പിലേയ്ക്കു നയിച്ചിരിക്കുന്നത്.ഇടതുമുന്നണി അധികാരമേറ്റെടുത്ത കാലത്ത് തുടങ്ങിയ പോരാണ് ഇപ്പോൾ കടുത്തിരിക്കുന്നത്.സിപിഐ സംസ്ഥാന സെക്രട്ടറി മാണിയെ ഇടതുമുന്നണിയിൽ എടുക്കുന്നതിനോട് കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല പല സിപിഐ ജില്ലാ സെക്രട്ടറിമാരും ഇതേ അഭിപ്രായം ഇടതു നേതൃത്തെ അറിയിച്ചതായാണ് സൂചന.
ഇടതു മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണിയ്ക്കും പാർട്ടിയ്ക്കും അനഭിമതമായ തീരുമാനമെടുക്കാൻ സിപിഐ യെ അനുവദിക്കില്ലെന്ന റിപ്പോർട്ടുകൾ തന്നെയാണ് ജില്ലാ സമ്മേളനങ്ങൾക്കു ശേഷമുള്ള ഇടതു ക്യാമ്പിൽ നിന്നു വരുന്ന സൂചനകൾ.മാണിയെ മുന്നണിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വത്തിൽ നിന്നുള്ള എതിർപ്പുകൾ പരസ്യമായി പുറത്തുവരുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നുള്ളതിനാൽ സിപിഐ മുന്നണി വിട്ട് പുറത്തുപോകുന്നതിനോട് പോലും പല സിപിഎം ജില്ലാ കമ്മറ്റികളും അനുകൂല നിലപാട് സ്വീകരിക്കുന്നുമുണ്ട്.അതുകൊണ്ടു തന്നെ ഈ സർക്കാരിന്റെ ആദ്യകാലത്തു തന്നെ പിണറായി വിജയനും സിപിഎമ്മിനും തലവേദന സൃഷ്ടിച്ച് പ്രസ്താവനകൾ പുറത്തിറക്കുന്ന കാനം രാജേന്ദ്രനുൾപ്പടെയുള്ള സിപിഐ നേതാക്കളുടെ പേരെടുത്തു പറഞ്ഞ് വിമർശനമുയരുന്നുണ്ട്.
ഇടതുമുന്നണിയുടെ പച്ചക്കൊടി കിട്ടാൻ കാത്തു നിൽക്കുന്ന മാണിയ്ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് സിപിഎം ക്യാമ്പിൽ നിന്നു വരുന്നതെന്നാണ് റി്പ്പോർട്ടുകൾ.സിപിഐ മുന്നണിയിൽ ഇല്ലെങ്കിലും കുഴപ്പമില്ല,കേരളാ കോൺഗ്രസിന് സ്വാഗതമോകുന്ന നിലപാട് പല ഇടത് ക്യാമ്പുകളിൽ നിന്നും വന്നിട്ടുണ്ടെന്നും പാളയത്തിൽ നിന്നുള്ള സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ കാനം രാജേന്ദ്രനിൽ നിന്നും സിപിഎം നേതൃത്വത്തിന് കിട്ടിയ രൂക്ഷവിമർശനത്തിനു മറുപടിയും പലയിടങ്ങളിൽ നിന്നും കിട്ടുന്നണ്ട്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കു കാരണം സിപിഐ തന്നെയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നു.സർക്കാരിനുള്ളിലെ പല പ്രശ്നങ്ങളും വഷളായത് സിപിഐയുടെ പരസ്യപ്രസ്താവനകളും നിലപാടുകളും മൂലമാണെന്നും സിപിഎം നേതൃത്വം കരുതുന്നു.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സ്വാർത്ഥലാഭത്തിനായി സിപിഐ പ്രവർത്തിക്കുന്നു എന്നു നേരത്തേതന്നെ ഇടുക്കി സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു.കാനത്തിന്റെ സൂപ്പർ മുഖ്യമന്ത്രി ചമയൽ മുന്നണിയ്ക്ക് ദോഷം ചെയ്യുന്നു.മാഫിയകൾക്കു വേണ്ടി പ്രവർത്തിക്കുന്നു.കോടികൾ സിപിഐ നേതാക്കൾ കൈപ്പറ്റുന്നു.ഇ എസ് ബിജിമോൾ ജനകീയ സമരങ്ങളെ മറയാക്കി പണപ്പിരിവ് നടക്കുന്നു.സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നു.ഇതെല്ലാം ചൂണ്ടിക്കാട്ടി തന്നെയാണ് സിപിഐ യ്ക്ക് മുന്നണിയിക്കു പുറത്തേയ്ക്കുള്ള വഴി സിപിഎം തുറന്നിരിക്കുന്നത്.


