സഭക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎം;തിരുവമ്പാടി ചുവപ്പിക്കാന്‍ മത്തായി ചാക്കോയുടെ പിന്മുറക്കാര്‍ന്‍ വരുമോ…?

മുക്കം: നികൃഷ്ടജീവിയൊക്കെ പണ്ട്,ഇപ്പൊ പാര്‍ട്ടിയുടേയും സഭയുടേയും നിറം തിരുവമ്പാടി ചുവപ്പാണ്.കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ഉള്‍പ്പെട്ട തിരുവമ്പാടി മണ്ഡലം യു.ഡി.എഫിന്റെ കോട്ടയായാണ്. മലയോര വികസന സമിതിയുടെ പിന്തുണയോടെ ഇത് തിരിച്ചു പിടിക്കാനാണ് ഇടതുപക്ഷം ഇത്തവണ ശ്രമിക്കുന്നത്. മുസ്ലിം ലീഗും താമരശ്ശേരി രൂപതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തിരുവമ്പാടി തിരിച്ചു പിടിക്കാനാണ് സിപിഐ(എം) നീക്കം. ഈ മലയോര മേഖല എല്‍.ഡി.എഫിന് ഇത് ബാലികേറാമലയല്ലെന്ന് ആദ്യം കാണിച്ചു കൊടുത്തത് 2006 ല്‍ തിരുവമ്പാടിക്കാരനായ മത്തായിചാക്കോ ആയിരുന്നു.
മുന്‍ മന്ത്രിമാരായ പി.പി.ജോര്‍ജും പി.സിറിയക്‌ജോണും മുസ്‌ലിം ലീഗ് നേതാവ്എ.വി. അബ്ദുറഹിമാന്‍ഹാജിയും ജയിച്ചു കയറിയ തിരുവമ്പാടിയില്‍ മുസ്ലിം ലീഗിന്റെ കരുത്തനായ സാരഥി എം.സി.മായിന്‍ഹാജിയെ 5479 വോട്ടിന് മലര്‍ത്തിയടിച്ച് അന്നാദ്യമായി അദ്ദേഹം ചെങ്കൊടി പാറിച്ചു. മത്തായി ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലും സിപിഐ(എം)സ്ഥാനാര്‍ത്ഥി വിജയിച്ചു. ഇപ്പോള്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഉമ്മര്‍ മാസ്റ്ററെ തോല്‍പ്പിച്ച് ജോര്‍ജ് എം തോമസ് ആണ് അന്ന് വിജയിച്ചത്. പിന്നീട് തിരുവമ്പാടി ലീഗിനൊപ്പമായി. 2011 ലെ തെരഞ്ഞെടുപ്പില്‍ ജോര്‍ജ്.എം.തോമസിനെ പരാജയപ്പെടുത്തി മുസ്‌ലിം ലീഗിലെ സി.മോയിന്‍കുട്ടി വിജയിച്ചു.

ഇപ്പോഴാകട്ടെ സിറ്റിങ് എംഎ!ല്‍എ യായ മോയിന്‍കുട്ടിക്ക് അവസരം നിഷേധിക്കുകയും കൊടുവള്ളി എംഎ!ല്‍എയായ ഉമ്മര്‍ മാസ്റ്ററെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുകയുമാണ് ചെയ്തിരിക്കുന്നത്. 2011 ല്‍ തിരുവമ്പാടി സീറ്റിനായി ക്രൈസ്തവ സഭയും അവരുടെ കര്‍ഷക വിഭാഗവും യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അവരെ അന്ന് അടക്കി നിര്‍ത്തിയത് അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റുനല്‍കാമെന്ന ഉറപ്പ് ലീഗ് എഴുതി നല്‍കിയാണ്. മുസ്‌ലിം ലീഗിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായ പി.കെ.കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫ് ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടിക്ക് രേഖ കൈമാറിയത്. ഇതെല്ലാം മറി കടന്നു നടത്തിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് ഇപ്പോള്‍ തിരുവമ്പാടിയില്‍ ലീഗിനും യു.ഡി.എഫിനും പ്രതിസന്ധിയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുകൊണ്ടാണ് മലയോര വികസന സമിതി ഇടതുമുന്നണിയുമായി കൈ കോര്‍ക്കാന്‍ തീരുമാനിച്ചത്. തങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ തയ്യാറായത് ഇടതുമുന്നണിയാണെന്നും തെരഞ്ഞെടുപ്പില്‍ അവരുമായി ചേര്‍ന്ന് മുന്നോട്ടു പോകുമെന്നുമാണ് മലയോരവികസന സമിതി ചെയര്‍മാന്‍ ചാക്കോ കാളംപറമ്പില്‍ ഇന്നലെ പറഞ്ഞത്. സിപിഎമ്മും ഇത് അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ തിരുവമ്പാടിയിലെ സ്ഥാനാര്‍ത്ഥി മലയോര വികസന സമിതി മുന്നോട്ട് വയ്ക്കുന്ന ആള്‍ തന്നെയാകും. ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായുണ്ടാക്കിയ സഖ്യ മാതൃക മലബാറിലേക്കും വ്യാപിപ്പിക്കുകയാണ് സിപിഐ(എം).

Top