വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും വീണ സംഭവം ആത്മഹത്യ ശ്രമമല്ല, അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍

കോഴിക്കോട്:മാനസിക പീഡനത്തെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍. ഷാലു, എലിസബത്ത്, വൈഷ്ണവി, നീതു, ഷൈജ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും തിരുവനന്തപുരം ഐപിഎംഎസിലെ വിദ്യാര്‍ഥിനികളാണ്. അറസ്റ്റിലായവരെ മഞ്ചേരി എസ്.സി, എസ്.ടി കോടതിയില്‍ ഹാജരാക്കി

തിരുവനന്തപുരം സ്വദേശി ആതിരയായിരുന്നു കെട്ടിടത്തില്‍ നിന്ന് വീണത് ഇത് ആത്മഹത്യാശ്രമമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ആത്മഹത്യ ശ്രമം അല്ലെന്നും സഹപാഠികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്നായിരുന്നു ആതിര പൊലീസിനു നല്‍കിയ മൊഴി. തുടര്‍ന്ന് എസ്എഫ്‌ഐ കോളേജ് അടിച്ചു തകര്‍ത്തത്തിനെ തുടര്‍ന്നാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മുപ്പതിനായിരുന്നു അറസ്റ്റിന് കാരണമായ സംഭവം ഉണ്ടായത്. തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിനുള്ള ഐ.പി.എം.എസ് ഏവിയേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കരിപ്പൂരില്‍ പരിശീലനത്തിന് പോയ വിദ്യാര്‍ഥിനി ഇവിടെയുള്ള ന്യൂമാന്‍ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Top