വിവാഹത്തലേന്നു പ്രതിശ്രുത വരൻ മരിച്ചു

സ്വന്തം ലേഖകൻ

കറുകച്ചാൽ: വിവാഹ തലേന്ന ്‌യുവാവ് മരിച്ചു. കറുകച്ചാൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും കറുകച്ചാൽ ചമ്പക്കര സ്വദേശിയുമായ അഞ്ചാനി പുതുവേലിൽ തങ്കപ്പന്റെ മകൻ പി ടി അനിൽകുമാർ (32) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിൽസയിൽ കഴിയവേ ബുധനാഴ്ച പുലർച്ചെ 4.10 ഓടെയാണ് അനിൽകുമാർ മരിച്ചത്. വെള്ളാവൂർ താഴത്തുവടകര സ്വദേശിയായ യുവതിയും അനിൽ കുമാറുമായുള്ള വിവാഹം ഇന്ന് രാവിലെ 11.30 ന് കറുകച്ചാൽ അമ്പാട്ട് ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കെയാണ് നവവരനായ അനിൽകുമാർ മരണപ്പെട്ടത്. ഏഴാം തിയതി ഉച്ചയോടെ കറുകച്ചാൽ സ്റ്റാന്റിൽ ഓട്ടോറിക്ഷ സ്റ്റാന്റിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മറ്റ് ഡ്രൈവർമാർ ചേർന്ന് അനിൽകുമാറിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. രോഗം കലശലായതിനെതുടർന്ന് ഒമ്പതിന് ട്രോമ കെയർ യൂണിറ്റിലാക്കിയിരുന്നു. രക്ത സമ്മർദം വർധിച്ചതുമൂലം തലച്ചോറിലെ രക്ത സ്രാവമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വിവാഹത്തിനായി ഉറപ്പിച്ചതിനേ തുടർന്ന് അനിൽകുമാറിന്റെ പുതുവേലി വീട് പെയിന്റ് അടിച്ച് മോടിപിടിപ്പിക്കുകയും എല്ലാവരേയും വിവാഹ ക്ഷണം നടത്തുകയും ചെയ്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയശേഷമാണ് അനിൽ ആശുപത്രിയിലായതും മരണത്തിന് കീഴടങ്ങിയതും. ഇയാളുടെ മരണവാർത്ത് ചമ്പക്കര പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പരുത്തുംപാറ അഗപ്പേഫുൾ ഗോസ്പ്പൻ ശ്മശാനത്തിൽ. മാതാവ്: രമണി. സഹോദരങ്ങൾ: അനൂപ്, അനു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top