പ്രകൃതിവിരുദ്ധ പീഡനത്തിന് വഴങ്ങിയില്ല; കോഴിക്കോട്ട് വിദ്യാർഥി കുത്തേറ്റ് മരിച്ചു

കോഴിക്കോട്: മടവൂർ മക്കാം സെന്‍ററിനു സമീപം വിദ്യാർഥി കുത്തേറ്റ് മരിച്ചു. പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വ​ഴ​ങ്ങാ​ത്ത​തി​ന്‍റെ പേ​രി​ലായിരുന്നു കൊലപാതകം. ​മ​ട​വൂ​ർ മ​ക്കാം സി​എം സെ​ന്‍റർ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മാ​ന​ന്ത​വാ​ടി കാ​ര​ക്ക​ക്കാ​മ​ല ചി​റ​കി​ൽ മ​മ്മൂ​ട്ടി​യു​ടെ മ​ക​ൻ അ​ബ്ദു​ൾ മ​ജീ​ദ്(13) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സംഭവവുമായി ബന്ധപ്പെട്ടു കാ​സ​ർ​ഗോ​ഡ് മൂ​ലാ​ട​ക്കം സ്വ​ദേ​ശി ഷം​സു​ദ്ദീ​നെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​നു സ​മീ​പ​ത്താ​യാ​ണ് കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ക്ര​മി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ എ​ൽ​പ്പി​ക്കുകയായിരിന്നു. കൃ​ത്യ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചിരു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് വ്യക്തമാക്കി. സം​ഭ​വ​ത്തക്കുറി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് കു​ന്നമം​ഗ​ലം പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Top