സ്വന്തം ലേഖകൻ
കൊച്ചി: വിദേശ രാജ്യങ്ങളിലെ ലഹരിമരുന്നു പാർട്ടികളുടെ ചുവട് പിടിച്ച് കൊച്ചിയിലും വൻ ലഹരിമരുന്ന് സാത്താൻ സേവ പാർട്ടി നടക്കുന്നതായി റിപ്പോർട്ടുകൾ. ന്യൂ ഇയർ രാത്രിയിൽ സാത്താൻ സേവ ലക്ഷ്യമിട്ട് വിദേശരാജ്യങ്ങളിൽ നിന്നടക്കം വൻ സംഘങ്ങൾ കൊച്ചിയിൽ എത്തിയതായാണ് റിപ്പോർട്ട്. ന്യൂ ഇയറിനോടനുബന്ധിച്ചാണ് കന്യകമാരെ പൂർണ നഗ്‌നരാക്കി പ്രത്യേക രഹസ്യപ്രാർഥന നടത്താൻ ഒരുങ്ങുന്നത്. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യകമാരെ പ്രാർഥനയിൽ പങ്കെടുപ്പിക്കും. സംസ്ഥാനത്തെ സാത്താൻ സേവ വിശ്വാസികളെ പരസ്പരം ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇതുസംബന്ധിച്ച പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് പുറത്ത് വന്നിരിക്കുന്ന വാർത്ത.
കഴിഞ്ഞ മെയ് മാസത്തിലും ഇതുപോലൊരു പരിപാടി ആസൂത്രണം ചെയ്തിരുന്നെങ്കിലും വാർത്ത പുറം ലോകം അറിഞ്ഞതോടെ പ്രാർത്ഥന മാറ്റി വെക്കുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് സാത്താൻ സേവക്കാരുടെ ആഭിചാര ക്രിയകൾ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആറ് വർഷങ്ങൾക്ക് മുമ്പു തന്നെ സാത്താൻ സേവ കേരളത്തിൽ ഏറെ ചർച്ചയായതാണ്.കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും സാത്താൻ സേവ സംഘങ്ങൾ സജീവമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
നന്തൻകോട് കൂട്ടക്കൊല നടത്തിയ കേഡൽ ജീൻസൺ പോലീസിനോട് ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരുന്നു.നഗരങ്ങളിൽ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സാത്താൻസേവ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികൾ.
സംസ്ഥാനത്തെ സാത്താൻ സേവ വിശ്വാസികളെ എല്ലാം ഒന്നിച്ച് ചേർത്ത് കൂട്ട പ്രാർഥന നടത്താനും സംഘടന രൂപീകരിക്കാനുമാണ് നീക്കം. കൊച്ചിയിലെ രഹസ്യ ദ്വീപിൽ വച്ച് പ്രത്യേക രീതിയിലുള്ള പ്രാർഥന നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും റിപ്പോട്ടുകളുണ്ടായിരുന്നു.
സാത്താൻ എന്നത് ഒരു മിത്താണ്, ആശയമാണ്, തിന്മയുടെ ആശയമാണ് എന്നെല്ലാമുള്ള അബദ്ധ ധാരണകൾക്കെതിരെ ശക്തമായി ഫ്രാൻസിസ് മാർപാപ്പ പ്രതികരിക്കാറുണ്ട്. സാത്താൻ നിലനിൽക്കുന്ന യാഥാർത്ഥ്യമാണെന്നും നാം അതിനെതിരെ പോരാടണമെന്നുമാണ് പാപ്പ ആവർത്തിക്കുന്നത്.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പല നടപടികളുമാണ് സാത്താൻസേവക്കാർ സ്വീകരിച്ച് വരുന്നത്. ശരീരത്തിൽ നിന്നും രക്തം ഒഴുക്കുക, മുടി കത്തിക്കുക, അമാവാസി ദിനത്തിൽ മൂങ്ങയെ കുരുതി നൽകുക തുടങ്ങിയ ചടങ്ങുകൾ അതിൽ പെടുന്നു. മദ്യപാനം, അമിത ലൈംഗീകത എന്നിവയും ഇതിന്റെ ഭാഗമാണ്.
വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള സാത്താൻ സേവ കേരളത്തിലും സജീവം ആയിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങൾ നന്തൻകോട് കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.
കൊച്ചി സാത്താൻ സേവകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജൻസ് നേരത്തെ കണ്ടെത്തിയിരുന്നു. കളമശ്ശേരി, ഇടപ്പള്ളി, മട്ടാഞ്ചേരി എന്നിവിടങ്ങളാണ് ഇവരുടെ താവളം.
വിശുദ്ധ കുർബാനയെ അശുദ്ധമായി പ്രഖ്യാപിക്കലാണ് സാത്താൻ സേവ നടത്തുന്നവർ മുഖ്യമായും ചെയ്യുന്നത്. സഭയുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചവിട്ടി വേണം വിശ്വാസികൾ അകത്ത് പ്രവേശിക്കാൻ. ഇണയുമായി വേണം ഇവിടെ പ്രവേശിക്കാൻ. മുൻഭാഗം തുറന്ന രീതിയിലുള്ള കറുത്ത കുപ്പായമാണ് വൈദികൻ ധരിക്കുന്നത്. വിശ്വാസികളും നഗ്‌നരാകണം. കുർബാന ആരംഭിച്ചാൽ ആർത്തവമുള്ള പെൺകുട്ടികൾ രക്തം ബൈബിളിൽ പുരട്ടും. ശേഷം ഓസ്തിയും വീഞ്ഞും വാഴ്ത്തും. ഇതിനായി കൂട്ടത്തിൽ ഒരു പെൺകുട്ടി വൈദികന്റെ മുന്നിൽ നഗ്‌നയായി കിടക്കും. പെൺകുട്ടിയുടെ കാലുകളുടെ ഇടയിൽ വീഞ്ഞിന്റെ പാത്രവും നെഞ്ചിന്റെ ഭാഗത്ത് ഓസ്തിയും വെയ്ക്കും. കുർബാനയ്ക്ക് ശേഷം ഇണകളെ വെച്ച് മാറലും പരസ്യമായി ലൈംഗിക ബന്ധവും നടക്കും.
സമൂഹത്തിലെ ഉന്നതന്മാരാണ് സാത്താൻ സഭയിലെ അംഗങ്ങളിൽ ഏറെയും. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, വക്കീലന്മാർ, വ്യവസായ പ്രമുഖർ, തുടങ്ങി മാന്യരായ പലരുമാണ് ഇതിൽ അംഗങ്ങളെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വിദേശത്ത് മെഡിസിന് പഠിക്കാൻ പോകുന്നവരാണത്രെ ഇക്കൂട്ടത്തിൽ ഏറെയും.


