ദിലീപിന്റെ നായികയായിരുന്ന നടി മയക്കുമരുന്നു കേസില്‍

ഹൈദരാബാദ്: ആഗതന്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായിരുന്ന തെലുങ്ക് നടി ചാര്‍മി കൗറിനുള്‍പ്പെടെ പതിനഞ്ചുപേര്‍ക്ക് മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. തെലുങ്ക് സൂപ്പര്‍ താരം രവിതേജ, മുന്‍നിര സംവിധായകന്‍ പുരി ജഗന്നാഥ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ്.

തെലങ്കാന എക്സൈസ് വകുപ്പാണ് ഒരു കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് അയച്ചത്. ജൂലായ് 4ന് പിടികൂടിയ മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെയും ചോദ്യം ചെയ്യുന്നത്.മയക്കുമരുന്ന് കേസില്‍ പിടിയിലായ ഒരാളുടെ മൊബൈലില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.തെലുങ്കാന പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ് വകുപ്പിന്റെ മുന്നിലാണ് ഇവര്‍ ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്. ജൂലായ് 19നും 27നും ഇടയില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top