അപ്പുണ്ണി പോലീസ് കസ്റ്റഡിയിൽ?

തിരുവനന്തപുരം:  കൊച്ചിയില്‍  യുവ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയിൽ അറസ്റ്റിലായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ എന്നു സൂചന. കേരളത്തിനു പുറത്തു നിന്ന് ഇയാളെ പിടികൂടിയ ശേഷം പോലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ വച്ചു ചോദ്യം ചെയ്യുകയാണ് എന്നു പോലീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.അപ്പുണ്ണിയിൽ നിന്നും നിർണ്ണായക തെളിവുകൾ പോലീസിന് കിട്ടും. ദിലീപ് മറ്റ് പ്രമുഖരെ കണക്ട് ചെയ്യുന്ന പ്രധാന തെളിവ് ശേഖരം അപ്പുണ്ണിയിൽ നിന്നും ലഭിക്കാനിടയുണ്ട്.

അപ്പുണ്ണിയും ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയത് എന്നു പോലീസ് സംശയിക്കുന്നു. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം ഉള്ള ആളാണ് അപ്പുണ്ണി എന്നു പോലീസ് സംശയിക്കുന്നു. അപ്പുണ്ണിയേയും ദിലീപിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം എന്നും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം കേസിൽ നിർണ്ണായകമായ അവസാനത്തിലേക്ക് എത്തുന്നു എന്നു സൂചന. കേസിൽ പ്രമുഖ നടൻ സിദ്ദിക്ക് അടക്കം പത്തോളം പേർ സംശയത്തിന്റെ നിഴലിലാണ്.

Top