ദിലീപ് വീട്ടിലെത്തി; സുരക്ഷയൊരുക്കി പോലീസ്

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി വീട്ടിലെത്തി. രാവിലെ എട്ടു മണിക്കാണ് ദിലീപിനെ പോലീസ് സന്നാഹത്തോടെ ആലുവയിലുള്ള താരത്തിന്റെ വീടായ പത്മസരോവരത്തിലെത്തിച്ചത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് താരത്തെ പുറത്തുപോവാന്‍ അനുവദിച്ചത്. രാവിലെ എട്ടു മണിക്കാണ് ദിലീപ് ആലുവ സബ് ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. കനത്ത പോലീസ് അകമ്പടിയോടെയാണ് താരത്തെ 8.15 ഓടെ പത്മസരോവരത്തിലെത്തിച്ചത്. ജയിലിലായ ശേഷം ഇതാദ്യമായാണ് ദിലീപ് തന്റെ വീട്ടിലെത്തുന്നത്.

Top