ദിലീപ് നാളെ പുറത്തിറങ്ങും

നടിയെ അക്രമിച്ച കേസില് ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ പുറത്തിറങ്ങും. ആലുവയിലെ വീട്ടില്‍ നടക്കുന്ന ചടങ്ങളിലാണ് പങ്കെടുക്കുക. രാവിലെ എട്ടുമുതല്‍ 10 വരെയാണ് അങ്കമാലി മജിസ്ടേറ്റ് കോടതി ദിലീപിന് സമയം അനുവദിച്ചിരിക്കുന്നത്. പോലിസ് കാവലോടെ ചടങ്ങില്‍ പങ്കെടുക്കാനാണ് കോടതി അനുമതി. ഇതിന് ആവശ്യമായ ചിലവുകള്‍ ദിലീപ് വഹിക്കണം. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top