ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്ക പൂര്‍ണസജ്ജമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ആക്രമിക്കുന്നതില്‍ നിന്നും പിന്മാറിയത് ഒരു മണിക്കൂര്‍ മുമ്പു മാത്രമെന്നും, വെടിനിര്‍ത്തല്‍ വിഷയത്തില്‍ ധാരണയായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും ട്രംപ് ആവര്‍ത്തിച്ചു.
അമേരിക്കയുമായി കരാറിലെത്താന്‍ ഇറാന്റെ നേതാക്കള്‍ യാചിക്കുകയാണെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു. അതിനിടെ ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 5.8 കോടി ഡോളര്‍ പാരിതോഷികം നല്‍കുന്ന നിയമനിര്‍മ്മാണത്തിനൊരുങ്ങുകയാണ് ഇറാന്‍ പാര്‍ലമെന്റ്. ഇറാന്റെ സൈനിക-സുരക്ഷാ സേനകളുടെ ഉടമ്പടി എന്ന പേരിലുള്ള ബില്ലിലാണ് നിര്‍ദേശമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അസീസി അറിയിച്ചു.യുദ്ധം പുനരാരംഭിച്ചാല്‍ അമേരിക്കയ്ക്ക് കൂടുതല്‍ സര്‍പ്രൈസുകളുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി.










