കോഹ്ലിയെ പിൻതള്ളി ദുൽക്കർ സൂപ്പർ യുവാവ്; നന്ദി പറഞ്ഞ് ദുൽക്കർ

സിനിമാ ഡെസ്‌ക്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ദുൽഖർ സൽമാൻ. ജിക്യു മാഗസിൻ പുറത്തിറക്കിയ പട്ടികയിലാണ് ബോളിവുഡ് നടനായ രൺവീർ സിങ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവരെ പിന്തള്ളി ദുൽഖർ നാലാമതെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെബ് സീരീസുകളിലൂടെ ശ്രദ്ധേയരായ അരുണാബ് കുമാറും ബിശ്വപതി സർക്കാരുമാണ് പട്ടികയിൽ ഒന്നാമത്. ദ വൈറൽ ഫീവർ ഉൾപ്പെടെ ജനശ്രദ്ധയാകർഷിച്ച വെബ് സീരീസുകൾ തയ്യാറാക്കുന്ന ടിവിഎഫിന്റെ ക്രിയേറ്റീവ് ഡയറക്ടറാണ് ബിശ്വപതി സർക്കാർ. സിഇഒയാണ് അരുണാബ് കുമാർ.

ഏ ആർ റഹ്മാൻ ഗാനങ്ങളിലൂടെ കോളിവുഡിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച ഗായകൻ ബെന്നി ദയാലാണ് രണ്ടാമൻ. ബ്ലോട്ട് എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഡിജെവിജെ കൂട്ടുകെട്ടിലെ ഗൗരവ് മലേക്കറും അവിനാശ് കുമാറുമാണ് മൂന്നാം സ്ഥാനത്ത്. മലയാളത്തിലും തമിഴിലും ആരാധകർ വൃത്തങ്ങൾ നിരവധിയുള്ള ദുൽഖറാണ് നാലാം സ്ഥാനം. കമ്മട്ടിപ്പാടത്തെക്കുറിച്ചുള്ള ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പരാമർശങ്ങൾ ദുൽഖറിനെ ബോളിവുഡിലെത്തിക്കുമോ എന്നും മാഗസിൻ ചോദിക്കുന്നു.

സ്ട്രീറ്റ് ആർടിസ്റ്റ് ഹനീഫ് ഖുറേഷി അഞ്ചാം സ്ഥാനത്തും ബോളിവുഡ് താരം രൺവീർ സിംഗ് ആറാം സ്ഥാനത്തുമുണ്ട്. ദ ലഞ്ച് ബോക്‌സിന്റെ സംവിധായകൻ റിതേഷ് ബത്രയാണ് പട്ടികയിലെ ഏഴാമൻ. ഫുട്‌ബോൾ താരം സുനിൽ ഛേത്രി എട്ടാം സ്ഥാനത്തും ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഒമ്പതാമനായും സംഗീതസംവിധായകൻ സാഹേജ് ബക്ഷി പത്താമനായും പട്ടികയിൽ ഉണ്ട്.

ദുൽഖർ സൽമാൻ ജിക്യു ഇന്ത്യയോട് തന്നെ തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചികൊണ്ട് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുമുണ്ട്.

Top