ദുല്‍ഖറിന്റെ കുഞ്ഞുമറിയം വണ്ടിയോടിച്ച് തുടങ്ങി; പറഞ്ഞിട്ട് കാര്യമില്ല, അപ്പനും ഉപ്പൂപ്പയ്ക്കും വണ്ടിഭ്രമമല്ലെ…

സെലിബ്രിറ്റികളുടെ മക്കള്‍ എന്നും സോഷ്യല്‍ മീഡിയയ്ക്കു വിരുന്നാണ്. അവരുടെ പുത്തന്‍ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ധാരാളം ആരാധകരുമുണ്ട്. ഇത്തവണ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് ഈ കുഞ്ഞ് സുന്ദരിയെയാണ്. കുഞ്ഞുമറിയം ഒരു കളിവണ്ടിയുമായി കളിക്കുന്ന ക്യൂട്ട് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഈ സൂപ്പര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ലൈക്കുകളുടേയും കമന്റുകളുടേയും പെരുമഴയാണ്. ‘കുഞ്ഞിക്ക… ഇങ്ങളും പൊളിയാണ്.. ഇങ്ങളെ കൊച്ചു വാവയും അതിലേറെ പൊളിയല്ലേ…’ എന്നാണ് ഒരു കുഞ്ഞിക്ക ഫാനിന്റെ കമന്റ്. മമ്മൂട്ടിയുടെ വണ്ടി പ്രേമത്തെ മറ്റൊരു ആരാധകന്‍ ഓര്‍മിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘പിന്നല്ലാ’…ആരുടെ കൊച്ചു മോളാ…’ കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മറിയം അമീറ സല്‍മാന്‍ എന്നാണ് ദുല്‍ഖര്‍ തന്റെ കുഞ്ഞിനിട്ടിരിക്കുന്ന പേര്. മകളുടെ വരവറിയിച്ചു കൊണ്ട് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.

Top