ഖത്തറിലെ ദുല്‍ഖര്‍ സല്‍മാനെ ആഘോഷിച്ച് സോഷ്യല്‍ മീഡിയ; യുവതാരത്തിന്റൈ അപരന്‍ സൂപ്പര്‍ ഹിറ്റ്

ഉമ്മന്‍ ചാണ്ടിയുടെയും പൃഥ്വിരാജിന്റെ ഡ്യൂപ്ലിക്കേറ്റുകള്‍ സോഷ്യല്‍ മീഡിയ നന്നായി ആഘോഷിച്ചിരുന്നു… ഇപ്പോഴിതാ ഉമ്മന്‍ചാണ്ടിയെ കണ്ടെത്തിയ ഗള്‍ഫില്‍ നിന്നും യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ രൂപ സാദൃശ്യമുള്ള അപരന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഖത്തറില്‍ നിന്നും ഇയാള്‍ക്കൊപ്പം എടുത്ത സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഡോ. ഷിനാസ് ബാബുവാണ് ദുല്‍ഖര്‍ സല്‍മാനോട് സാമ്യമുളള ഖത്തര്‍ സ്വദേശിക്കൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കിലിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഉമ്മന്‍ചാണ്ടിയുമായി രൂപസാമ്യമുള്ള കാനഡ സ്വദേശിയും ഗള്‍ഫ് സ്വദേശിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലപ്പുറത്തുള്ള സൂരജ് എന്ന പൃഥ്വിരാജ് ആരാധകന്‍ പൃഥ്വിയുടെ അപരനായി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടതും അടുത്തിടെയാണ്.

12734220_839087776200787_6990441677458227973_n

Top