നാടിനെ നടുക്കുന്ന ദുരന്തം: തോണി മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ചു; മരിച്ചവരില്‍ മൂന്ന് പെണ്‍കുട്ടികള്‍

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. പൊന്നാനി നരണിപ്പുഴയിലാണ് അപടകമുണ്ടായത്. അഞ്ച് കുട്ടികളാണ് മരണപ്പെട്ടത്. പൊന്നാനി നരണിപ്പുഴയില്‍ കോള്‍ നിലങ്ങളുടെ ഭാഗമായുള്ള ജലാശയത്തിലാണ് അപകടമുണ്ടായത്. എട്ട് പേര്‍ തോണിയില്‍ ഉണ്ടായിരുന്നു.

വൈകിട്ട് 5.30 നായിരുന്നു അപകടം. മുതിര്‍ന്നവര്‍ അടക്കമുള്ളവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ മുന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രസീന, വൈഷ്ണവ്, ജെനീഷ, അഭിലാഷ്, മിന്നു എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ മുതിര്‍ന്ന ആളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. എടപ്പാളിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് രക്ഷപ്പെട്ടവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

തോണിയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടം നടന്നത്. ദുരന്തം ഉണ്ടായപ്പോള്‍ തന്നെ കരയില്‍ നിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Top