സ്വന്തം ലേഖകൻ
സൗദി: പ്രവാസികളെ കൊള്ളയടിക്കുന്ന പല രീതിയിലുള്ള ഇടപാടുകൾ നിലവിൽ വിദേശ രാജ്യ്ങ്ങളിലുണ്ട്. ഇതിൽ ഒന്നാണ് പ്രവാസികളെ കൊള്ളയടിക്കുന്നതിനായി ഇവരുടെ ഫ്‌ളാറ്റുകൾ അവധിക്കാലതത് വാടകയ്ക്ക് നൽകുന്നത്. ഈ കാലത്ത് നടക്കുന്നതോ അനധികൃത പെൺവാണിഭവും. ഗൾഫിൽ ജോലി ചെയ്യുന്നതൊ കുടുംബമായി താമസിക്കുന്നതൊ ആയ ആയ പ്രവാസികൾ
കുടുംബമായൊ അല്ലാതെയൊ നാട്ടിലേക്ക് പോകുമ്പോൾ സ്വന്തം ഫ്ളാറ്റ് വാടകയ്ക്കു കൊടുക്കുക പതിവാണ്. അത് അവർക്ക് ഒരു വരുമാനവുമാണ്. ഈ മലയാളി യുവാവും അത്രയേ ചിന്തിച്ചുള്ളൂ.
ഇതിനായി ഒരു വെബ്സൈറ്റിൽ പരസ്യം നൽകി. തുടർന്ന് നിരവധി കോളുകൾ യുവാവിനെ
തേടിയെത്തി. ഇതിൽ കൂടുതൽ തുക നൽകാമെന്നു പറഞ്ഞവരുമായി കരാർ ഉറപ്പിക്കുകയും ചെയ്തു. അവർ ഒരു മാസത്തെ വാടക മുൻകൂറായി നൽകി. അങ്ങനെ ഈ യുവാവും കുടുംബവും നാട്ടിലേക്ക് പോന്നു.
ജോലിസംബന്ധമായ തിരക്കുകളും മറ്റും കാരണം ഇയാൾക്ക് വാടകക്കാരനെ വിളിക്കാൻ കഴിഞ്ഞില്ല. ഒരു മാസം കഴിഞ്ഞപ്പോൾ തൊട്ടടുത്തുള്ള ഗ്രോസറിയിൽ ജോലി ചെയ്യുന്ന ഒരു പരിചയക്കാരൻ ഫോണിൽ വിളിച്ചു പറഞ്ഞ കാര്യം ആ യുവാവിനെ ഞെട്ടിച്ചു. താൻ വാടകയ്ക്കു നൽകിയ ഫ്ളാറ്റ് ഇപ്പോൾ പെൺവാണിഭ കേന്ദ്രമാണെന്നാണ് ആ സുഹൃത്ത് വിളിച്ചറിയിച്ചത്.
ദിവസത്തിൽ ഒന്നോ രണ്ടോ കസ്റ്റമേഴ്സ് മാത്രമാണ് അവിടെ എത്തുന്നത് എന്നതിനാൽ പുറത്തുള്ളവർക്ക് സംശയവും തോന്നിയിരുന്നില്ല. പോലീസിൽ പരാതിപ്പെട്ടാൽ തനിക്കും പ്രശ്നമാകും എന്നതിനാൽ അയാൾ വാടകക്കാരനെ വിളിച്ച് ഫ്ളാറ്റ് ഒഴിയുവാൻ ആവശ്യപ്പെട്ടാണ് പ്രശ്നത്തിൽ നിന്നും തടിയൂരിയത്. ഇത്തരത്തിൽ ഗൾഫ് രാജ്യങ്ങളിൽ മലയാളി പെൺവാണിഭ സംഘങ്ങൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ ഈ യുവാവിനെ പോലെ സാധാരണക്കാരായ മലയാളികൾ ഇത്തരക്കാരുടെ വലയിൽ കുടുങ്ങുവാനുള്ള സാധ്യത കൂടിവരികയാണ്.
സുരക്ഷിതമായി തങ്ങളുടെ മാംസവ്യാപാരം നടത്തുന്നതിനുള്ള മാർഗമായാണ് പെൺവാണിഭസംഘങ്ങൾ ഷെയറിംഗ് ഫ്ളാറ്റ്കളെ കാണുന്നത്. വലിയ വാടക താങ്ങാനാകാത്തതിനാൽ ഫാമിലികൾ തങ്ങളുടെ ഫ്ളാറ്റിന്റെ ഒരു ഭാഗമോ മുറിയോ മറ്റാർക്കെങ്കിലും വാടകക്ക് നല്കുന്നു. ചിലർ കുടുംബത്തെ നാട്ടിൽ അയച്ചാലും പുതിയ ഒരു ഫ്ളാറ്റ് എടുക്കുമ്പോൾ ഉണ്ടാകുന്ന അധിക ചിലവ് കണക്കാക്കിക്കൊണ്ട് കയ്യിലുള്ള ഫ്ളാറ്റ് ഒഴിവാക്കിയിട്ടുണ്ടാകില്ല. ഇത്തരക്കാരും അത് തല്ക്കാലത്തേക്ക് ആർക്കെങ്കിലും വാടകക്ക് നല്കുന്നു.
പെൺവാണിഭ സംഘങ്ങളെ സംബന്ധിച്ച് ഇത്തരം ഇടങ്ങൾ സുരക്ഷിതമാണ്. കൂടിയ വാടക നല്കിയായാലും ഇത്തരം ഇടങ്ങളിൽ താവളം ഉറപ്പിക്കുന്നു. ഭാര്യാ-ഭർത്താക്കന്മാർ എന്ന വ്യാജേന ഉടമയെ സമീപിച്ച് അവർ താമസം ആരംഭിക്കുന്നു. പലപ്പോഴും ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന ഫ്ളാറ്റുകൾ ആകും ഇത്തരക്കാർ നോട്ടമിടുക. ഭർത്താവിനു ജോലി സെയിൽസിലാണ് അതിനാൽ കൃത്യ സമയത്തിനു ഓഫീസിൽ പോകേണ്ടതില്ല എന്നെല്ലാമുള്ള സൂത്രങ്ങൾ ഇവർ പ്രയോഗിക്കും.
നാട്ടിൽ നിന്നും എത്തിയ ഭാര്യയെ കാണുവാൻ ബന്ധുക്കൾ എന്ന രീതിയിലായിരിക്കും കസ്റ്റമേഴ്സ് എത്തുക. സ്വാഭാവികമായും ചുറ്റുപാടുള്ളവർ കൂടുതൽ ശ്രദ്ധിക്കുകയും ഇല്ല. ഇത്തരക്കാർ പിടിക്കപ്പെട്ടാൽ പണികിട്ടുന്നതാവട്ടെ ഫ്ളാറ്റ് ഉടമകൾക്കും. ഫ്ളാറ്റിൽ പാർട്ടീഷൻ നടത്തിയോ അല്ലാതെയോ ഒന്നിലധികം കുടുംബങ്ങൾ’ ഷെയറിംഗ്’ ആയി താമസിക്കുന്നത് പല ഗൾഫ് രാജ്യങ്ങളിലും അനധികൃതമായാണ് കണക്കാക്കുന്നത്. അതോടൊപ്പം അനാശാസ്യം കൂടെ നടന്നാൽ കർശനമായ നിയമനടപടികൾ അഭിമുഖീകരിക്കേണ്ടിവരും.


