കൊച്ചിയിലെ ഫ്‌ളാറ്റിൽ വീട്ടമ്മയെ കടന്നു പിടിച്ചു: യുവ നടൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റിൽ ഉച്ചയ്ക്ക് വീട്ടമ്മയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച നടനെ പോലീസ് പിടികൂടി.കന്നഡ സിനിമാ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ ജൂനിയർ ആർട്ടിസ്റ്റ് നിഥിൻ സുരേന്ദ്രകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം കച്ചേരിപ്പടി ഫ്ളാറ്റിലായിരുന്നു കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നര മണിയോടെ സംഭവം നടന്നത്.വീട്ടമ്മയുടെ ഭർത്താവിനെ തിരക്കിയാണ് എത്തിയത് .ജോലിയ്ക്ക് പോയെന്ന് പറഞ്ഞതോടെ ഫ്ളാറ്റിനകത്തേക്ക് കയറിയ യുവാവ് വീട്ടമ്മയെ അപമാനിക്കുകയായിരുന്നു.ബഹളം വച്ചതോടെ ഓടിയെത്തിയവർ നടനെ കൈകാര്യം ചെയ്തു.

ഭർത്താവിന്റെ ജോലി സംബന്ധമായ ചില കാര്യങ്ങൾ സംസാരിക്കാനാണ് വന്നതെന്നാണ് നിഥിൻ വീട്ടമ്മയോട് പറഞ്ഞത്. ഇതുകേട്ട വീട്ടമ്മ ഭർത്താവിനെ ഫോണിൽ വിളിച്ച് നിഥിന് സംസാരിക്കാൻ നൽകി.ഭർത്താവുമായി നിഥിൽ അൽപനേരം ഫോണിൽ സംസാരിച്ചു. ഇംഗ്ലീഷും ഹിന്ദിയും കലർന്ന ഭാഷയിലാണ് ഇയാൾ സംസാരിച്ചത്. ഇതിന് ശേഷം ഫോൺ വീട്ടമ്മയ്ക്ക് കൈമാറി.ഉടൻ തന്നെ തനിക്ക് തലകറങ്ങുന്നതായി നിഥിൻ പറഞ്ഞു. തല കറങ്ങുന്ന പോലെ അഭിനയിച്ച നിഥിൻ വീട്ടമ്മയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.വെള്ളവുമായി വന്നപ്പോഴാണ് ഇയാൾ വീട്ടമ്മയെ കടന്നുപിടിച്ചത്. തുടർന്ന് വീട്ടമ്മയെ ആക്രമിക്കാനും ശ്രമിച്ചു.യുവാവിനെ തള്ളിമാറ്റി ഫ്ളാറ്റിന് പുറത്തേക്കോടി വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ സമീപവാസികൾ രക്ഷയ്ക്കെത്തി.

ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച നിഥിനെ സമീപത്തെ ഫ്ലാറ്റിലുള്ളവരും തൊട്ടപ്പറുത്തെ കോളേജിലെ വിദ്യാർത്ഥികളും ചേർന്നാണ് പിടികൂടിയത്.പോലീസെത്തി അറസ്റ്റ് ചെയ്തു.

കന്നഡ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായ ഇയാൾ കൊച്ചിയിൽ വാടകയ്ക്ക് താമസിക്കാൻ സ്ഥലം അന്വേഷിച്ചാണ് എത്തിയത് .മൊഴി വിശ്വസനിയമല്ലെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

Top