ജിതേഷ് ഏ വി
ഫോക്കസ് കേരള-2021 –ഭാഗം 10 എറണാകുളം
കൊച്ചി :എറണാകുളത്ത് യുഡിഎഫിന് ഇത്തവണ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് .കേരള രാഷ്ട്രീയത്തിലെ പ്രമുഖർ തോൽക്കും എന്ന് തന്നയാണ് ഫോക്കസ് കേരള 2021 ന്റെ ഇലക്ഷൻ സർവേ’കണ്ടെത്തൽ .പിടി തോമസും വി.ഡി സതീശനും തോൽവിയിലേക്കാണ് .വിദേശ യാത്രകൾ അടക്കം നിരവധി അഴിമതി ആരോപങ്ങൾ നേരിടുന്ന സതീശന് ഇത്തവണ കാലിടറും.
അറബിക്കടലിന്റെ റാണി എന്ന വിശേഷണ പട്ടം ചാർത്തിയ കൊച്ചി ഉൾപ്പെടുന്ന എർണാകുളം വാണിജ്യ, വ്യവസായങ്ങളാൽ സമ്പന്നമായ കേരളത്തിലെ പ്രബല ജില്ലയാണ്. കേരളാ ഹൈക്കോടതിയടക്കം സ്ഥിതി ചെയ്യുന്ന, നാഗരികത നിറഞ്ഞു നിൽക്കുന്ന എർണാകുളം കേരളത്തിന്റെ ഹൃദയ നഗരമാണ്. മറ്റ് ജില്ലകളിൽ നിന്ന് തീർത്തും വ്യത്യസ്ഥമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് എർണാകുളത്തിന്റെ നാളിതുവരെയായുള്ള തനത് ശൈലി. അത് തിരഞ്ഞെടുപ്പു കാലങ്ങളിൽ വോട്ടിംഗിലും പ്രകടമായിരുന്നു.
പതിനാല് നിയമസഭാ മണ്ഡലങ്ങളുള്ള എർണാകുളം, എന്നും യുഡിഎഫ്ന് മേൽക്കൈ ഉള്ള അപൂർവ്വം ജില്ലകളിൽ ഒന്നാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒൻപത് മണ്ഡലങ്ങളിൽ യുഡിഎഫ്ന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു വന്നിട്ടുമുണ്ട്. സോളാർകേസും അനുബന്ധ ആരോപണങ്ങളും ഉൾപ്പെടെ കലുഷിതമായ പ്രതികൂല സാഹചര്യത്തിലും UDFനെ എർണാകുളം കൈവിട്ടിരുന്നില്ല.
വലത്പക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ഗുണപരമായ അനുഭവങ്ങൾ പകർന്നു കൊടുത്ത എർണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് യുഡിഎഫ് നോക്കി കാണുന്നത്. എന്നാൽ മണ്ഡലങ്ങളിലെ വോട്ടർമാരുടെ മനസ്സ് പഴയതുപോലെ അല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും വിധമാണ് ഞങ്ങളോട് പ്രതികരിച്ചവരുടെ വിലയിരുത്തലുകളിൽ നിന്നും അഭിപ്രായ പ്രകടനങ്ങളിൽ നിന്നും ഫോക്കസ് കേരളക്ക് ബോധ്യമായിട്ടുള്ളത്.
പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ തവണ 7088 വോട്ട് ഭൂരിപക്ഷത്തിന് യുഡിഎഫിലെ എൽദോസ് കുന്നപ്പള്ളിയായിരുന്നു വിജയിച്ചു വന്നത്. എന്നാൽ ഇത്തവണ യുഡിഎഫ്ന് ആ വിജയം ആവർത്തിക്കാൻ സാധിക്കില്ല. മണ്ഡലത്തിലെമ്പാടും യുഡിഎഫിനോടും കോൺഗ്രസ്സ്, മുസ്ലിംലീഗ് പാർട്ടികളോടുമുള്ള എതിർപ്പ് അതിശക്തമാണ്.
അതോടൊപ്പം ഇടത് ഗവണ്മന്റിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഫുൾ മാർക്ക് കൊടുക്കുന്ന മണ്ഡലം എന്ന പ്രത്യേകതയും പെരുമ്പാവൂരിനുണ്ട്. കേരളാകോൺഗ്രസ്സ് മാണി വിഭാഗത്തിന്റെ മുന്നണി മാറ്റവും എല്ലാം കൊണ്ടും ഇത്തവണ എൽഡിഎഫന് അനുകൂലമാകുകയാണ് പെരുമ്പാവൂർ നിയമസഭാ മണ്ഡലം.
അങ്കമാലിയിലും പെരുമ്പാവൂരിന് സമാനമായ രാഷ്ട്രീയ അന്തരീക്ഷം തന്നെയാണ് നിലനിൽക്കുന്നത് സിറ്റിംഗ് എംഎൽഎ ആയ റോജി എം ജോൺ യുഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുമ്പോൾ ജെഡിഎസ്സിലെ ജോസ് തെറ്റയിലാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. ഒൻപതിനായിരത്തിശിഷ്ടം വോട്ടുകൾക്ക് കഴിഞ്ഞ തവണ യുഡിഎഫ്നെ തുണച്ച മണ്ഡലം ഇത്തവണ അവരെ കൈവിട്ട് എൽഡിഎഫ് നോടൊപ്പം നില്ക്കും എന്നാണ് ഫോക്കസ് കേരള റിപ്പോർട്ട് ചെയ്യുന്നത്.
യുഡിഎഫ്ന് അനുകൂലമായ പ്രതികരണങ്ങൾ ലഭിച്ച മണ്ഡലങ്ങൾ ആലുവ, എർണാകുളം, പറവൂർ എന്നിവ മാത്രമാണ്. പറവൂരിൽ സിറ്റിംഗ് എംഎൽഎയുടെ സമൂഹ മാധ്യമങ്ങളിലെ ചില വിവാദ പരമാർശ്ശങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് വേദനയോടെ തുറന്നു പറഞ്ഞ അവരോട് താല്പര്യമുള്ള നിരവധി വോട്ടർമാരെയും പറവൂരിൽ കണ്ടു.എന്നാൽ പറവൂരിൽ ഇത്തവണ സതീശന് കടുത്ത വെല്ലുവിളിയും തോൽവിയിലേക്കും ആണ് നീങ്ങുന്നത് .സതീശനെ തോൽപ്പിക്കാൻ ഇടതുപക്ഷം അതി ശക്തമായ പ്രവർത്തനം മണ്ഡലത്തിൽ നടത്തുന്നുണ്ട് .കേരളത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് വി.എ രാജീവനേ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ചക്കര ജോണിയുമായി കച്ചവട ബന്ധമുള്ളയാൾ ആണ് വി.ഡി.സതീശനെ സ്‌പോണ്‍സര്‍ ചെയ്തത് .ഇവർ ഒന്നിച്ച് വന്ന് അയര്‍ലണ്ടില്‍ സ്വീകരണം ഒരുക്കിയ ആള്‍ക്കും അങ്കമാലിയില്‍ കെട്ടിടം ഉള്ളയാലും എന്നത് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു .
എർണാകുളം ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലേയും യുഡിഎഫിന്റെ പ്രതീക്ഷയെ കളങ്കിതമാക്കിയ മണ്ഡലമാണ് കളമശ്ശേരി. കേരളത്തിലെ പല ജില്ലകളിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പറ്റിയ പാളിച്ച ആ ജില്ലകളിലെ വോട്ടർമാരുടെ ഇടയിൽ യുഡിഎഫ് വിരുദ്ധ വികാരമായുണ്ട് എന്നതിന്റെ തനിയാവർത്തനമാണ് കളമശ്ശേരിയിലും നിലനിൽക്കുന്നത്. ജനങ്ങളുടെ പ്രതികരണം ഒന്നുപോലും യുഡിഎഫ്ന് അനുകൂലമായിരുന്നില്ല എന്നതാണ് ഇവിടത്തെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.
നഗ്നമായ അഴിമതിയുടെ അഴുക്കുചാലായി മാറിയ മുസ്ലിംലീഗിനെ നിയന്ത്രിക്കാനാകാതെ പോയതിന്റെ പാപഭാരം ചുമക്കാൻ വലതുപക്ഷ മുന്നണിയെ നയിക്കുന്ന കോൺഗ്രസ്സ് ബാധ്യതപ്പെട്ടിരിക്കുന്നു എന്ന തരത്തിൽ തന്നെയാണ് എർണാകുളം ജില്ലയിലെ പ്രതികരണങ്ങളിൽ ഏറിയ പങ്കും.
പലാരിവട്ടം പാലം അഴിമതിയും അതുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജയിൽവാസവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആളികത്തിക്കാൻ മാത്രമേ അദ്ദേഹത്തിന്റെ മകന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് യുഡിഎഫ്ന് സാദ്ധ്യമാകൂ എന്ന് പറയുമ്പോൾ കളമശ്ശേരിയും യുഡിഎഫ്നെ കൈവിടുകയാണ് എന്ന് അനുമാനിക്കാം.
Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്.
You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.
Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.
ജനഭിപ്രായം ഏറെ എതിരായ മറ്റൊരു സിറ്റിംഗ് എംഎൽഎ പിറവത്താണ്. ആ എതിർപ്പ് മികച്ച നിയമസഭാ സാമാജികനായ ടിഎം ജേക്കബിനോടുള്ള സകല ബഹുമാനങ്ങളും ഇല്ലാതാകുന്ന കാഴ്ചയായി പിറവുത്തുനിന്ന് കേൾക്കാൻ സാധിച്ചു. ഒരു പക്ഷെ ഈ ഒരു നിയമസഭാ തിരഞ്ഞെടുപ്പോടുകൂടി കേരളാ കോൺഗ്രസ്സ് (ജേക്കബ്) വിഭാഗം രാഷ്ട്രീയ കേരളത്തിന്റെ ഭൂപടത്തിൽ നിന്നു തന്നെ അപ്രത്യക്ഷമാകാം എന്നാണ് പിറവം പറയുന്നത്.
കഴിഞ്ഞ തവണ എൽഡിഎഫ്ന് വിജയം പകർന്നു കൊടുത്ത വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങൾ ഇത്തവണയും എൽഡിഎഫ് നോടൊപ്പം തന്നെ ഉറച്ചു നിൽക്കും.തൃക്കാക്കരയും കുന്നത്തുനാടും ഇത്തവണ യുഡിഎഫിനെ കൈവിടും. മണ്ഡലത്തിലെ വോട്ടർമാർക്ക് പഴയകാല മതിപ്പ് സിറ്റിംഗ് എംഎൽഎ മാരോട് ഇല്ല എന്നത് അവരുടെ പരാജയത്തിന് കാരണമാകും. അങ്ങിനെ സംഭവിച്ചാൽ കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ അതികായകന്മാരിൽ ഒരാളായ പിടി തോമസ്സിന്റെ മറ്റൊരു പരാജയത്തിന് തൃക്കാക്കര സാക്ഷിയാകും.
പ്രതിപക്ഷ നേതാവ് ഉയർത്തിവിട്ട ഇരട്ടവോട്ട് ചർച്ചയാകുന്ന ജില്ലയിൽ ഒന്നാണ് എർണാകുളം. പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ എൽദോസ് കുന്നംപിള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട് ഉണ്ട് എന്ന മാധ്യമ വാർത്തകളും കളമശ്ശേരിയിലെ സിറ്റിംഗ് എംഎൽഎ ആയ ഇബ്രാഹിം കുട്ടിയുടെ സഹോദരി പുത്രനും ഭാര്യക്കും ഉൾപ്പെടെ അടുത്ത ചില ബന്ധുക്കൾക്ക് മൂന്നും നാലും വോട്ടുകൾ ഉണ്ട് എന്ന വാർത്തകളും ഏറെ പരിഹാസ ചുവയോടെ വോട്ടർമാർ പങ്കുവെക്കുന്നത്. ഇത്തരം അഭിപ്രായ പ്രകടനങ്ങളിൽ നിന്നും അനുമാനിക്കാൻ ആകുന്നത് യുഡിഎഫ്ന്റെ ഗ്രാഫ് താഴൊട്ടെക്ക് എന്നത് തന്നെയാണ്.
പെരുമ്പാവൂർ, അങ്കമാലി, കളമശ്ശേരി, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം എന്നീ പതിനൊന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കാനുള്ള സാദ്ധ്യതകളാണ് നിറഞ്ഞു നിൽക്കുന്നത്. അലുവ, പറവൂർ, എർണാകുളം എന്നീ മൂന്ന് മണ്ഡലങ്ങളിൽ ഒതുങ്ങുന്നതായിരിക്കും യുഡിഎഫിന്റെ ഇത്തവണത്തെ എർണാകുളം ജില്ലയിലെ അവസ്ഥ. മിക്ക മണ്ഡലങ്ങളിലും NDA ക്ക് ബേധപ്പെട്ട സ്വാധീനം ഉണ്ടെങ്കിലും 2021 തിരഞ്ഞെടുപ്പ് ചിത്രത്തിൽ എർണാകുളം ജില്ലയിൽ അവർക്ക് ഒന്നും നേടാനാകില്ല. പത്തു മുതൽ പതിനൊന്ന് മണ്ഡലങ്ങളിൽ ഇടതുപക്ഷം വിജയിക്കുമ്പോൾ മൂന്ന് മുതൽ നാലുവരെയുള്ള മണ്ഡലങ്ങളിൽ മാത്രമാണ് വലതുപക്ഷ മുന്നണിക്ക് സാദ്ധ്യതയുള്ളത്.