ഫ്രാങ്കോ പോലീസിൽ ഹാജരായി; ചോദ്യം ചെയ്യാൻ തുടങ്ങി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. രാവിലെ 11ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലാണു ബിഷപ് എത്തിയത്. പത്തുമണിക്ക് ഹാജരാകാനായിരുന്നു ബിഷപ്പിനു ലഭിച്ച നിർദേശം. ക്രൈംബ്രാഞ്ച് ഓഫിസിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലാകും ചോദ്യംചെയ്യൽ. വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഉടൻതന്നെ ചോദ്യം ചെയ്യൽ ആരംഭിക്കും. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലേക്കു പോയിരുന്നു. ബിഷപ്പിന്റെ സഹോദരനും രാവിലെ കൊച്ചിയിലെത്തിയിട്ടുണ്ട്.

Top