കേസിൽനിന്നും പിന്മാറാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ അഞ്ചുകോടി വാഗ്ദാനം ചെയ്തു; ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ സഹോദരൻ

കൊച്ചി : അയ്യേ ,നാണക്കേട് …കത്തോലിയൊക്ക സഭയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട് വീണ്ടും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ഇടപെടൽ . പീഡനക്കേസിൽ നിന്നും പിന്മാറാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ അഞ്ചുകോടിരൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ.പണത്തിനു പുറമെ സഭയിൽ ഉന്നത സ്ഥാനം നൽകാമെന്ന് വാഗ്ദാനം നൽകിയതായും വൈക്കം ഡി വൈ എസ് പി ക്ക് നൽകിയ മൊഴിയിൽ സഹോദരൻ വ്യക്തമാക്കുന്നു. മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ അമർഷമുണ്ടെന്നും സഹോദരൻ പ്രതികരിച്ചു.

രണ്ടാഴ്ച്ച മുൻപ് തന്റെ സുഹൃത്ത് മുഖേനയാണ് ബിഷപ് അനുനയ നീക്കം നടത്തിയതെന്നാണ് സഹോദരന്റെ മൊഴി.എന്നാൽ വാഗ്ദാനങ്ങൾക്ക് വഴങ്ങാതെ കേസുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞപ്പോൾ ഇടനിലക്കാരൻ പിൻവാങ്ങുകയായിരുന്നു.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പരാതിക്കാരിയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് ബിഷപ്പ് അനുനയ നീക്കം സജീവമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു കൈമാറിയത് താനാണെന്നു സഹോദരന്‍ സമ്മതിച്ചു.ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് പുറത്ത് വിടാൻ നിർബന്ധിതരായത്.മതിയായ തെളിവുകൾ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതിനൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരൻ അറിയിച്ചു.

Top