പണക്കാരായ യുവാക്കളെ വല വീശി പിടിച്ച് രഹസ്യ വിവാഹം ചെയ്ത് പണം തട്ടിപ്പ് നടത്തുന്ന പെണ്‍കുട്ടിയെ പൊലീസ് തിരയുന്നു  

 

 

വാറങ്കല്‍ :സമ്പന്ന കുടുംബത്തിലെ യുവാക്കളെ വല വീശി പിടിച്ച് രഹസ്യ വിവാഹം ചെയ്ത് പണം തട്ടിപ്പ് നടത്തി കടന്നു കളയുന്ന പെണ്‍കുട്ടിയെ പൊലീസ് തിരയുന്നു. ചെന്നൈ സ്വദേശിനിയായ പ്രിയദര്‍ശിനി അലിയ സ്‌നേഹ എന്ന പെണ്‍കുട്ടിയെയാണ് തട്ടിപ്പ് കേസില്‍ തെലുങ്കാന പൊലീസ് തിരയുന്നത്. തെലുങ്കാനയിലെ വാറങ്കലില്‍ സ്‌നേഹയ്ക്ക് നേരെ ആറോളം യുവാക്കളാണ് ഇതുവരെ പോലീസില്‍ പരാതിയുമായി വന്നത്. ചതിക്കപ്പെട്ടവര്‍ ഇനിയുമുണ്ടാകാമെന്നും പലരും അപമാനഭയം കാരണം പുറത്ത് പറയാതിരിക്കുകയാണെന്നുമാണ് പൊലീസ് കരുതുന്നത്. സമ്പന്നരായ കുടുംബത്തിലെ ആണ്‍കുട്ടികളെ രഹസ്യ വിവാഹം ചെയ്തതിന് ശേഷം ആഡംബര ഹോട്ടലില്‍ താമസിച്ച് അവരുടെ കയ്യില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയാണ് യുവതിയുടെ സ്ഥിരം പരിപാടി. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് യുവതി പലരില്‍ നിന്നായി തട്ടിപ്പ് നടത്തിയിരിക്കുന്നത്. വാറങ്കലിലെ മഹീന്ദ്രാ ഷോറുമില്‍ നിന്നും 17 ലക്ഷത്തിന്റെ വാഹനം വാങ്ങി കള്ള ചെക്ക് നല്‍കി പറ്റിച്ച കേസിലും യുവതി പ്രതിയാണ്.

Top