ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു ; പരിക്കേറ്റ യുവാവ് ചികിത്സയില്‍

കൊല്ലം: പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ് അവശനായ അനന്ത കൃഷ്ണന്‍ ചികിത്സയിലാണ്. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപിച്ചാണ് രണ്ടുപേരും ചേര്‍ന്ന് അനന്ത കൃഷ്ണനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ ഗനേഷ് കുമാര്‍. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന അമ്മ ഷീനയെ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ടെങ്കില്‍ കേസ്‌കൊടുക്കാന്‍ വെല്ലുവിളിച്ചുവെന്നും ഷീന പറയുന്നു.
അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മൂന്ന് എം.എല്‍.എ.മാര്‍; കേരളാ കോണ്‍ഗ്രസ് ബി പിളര്‍ത്തി മന്ത്രിയാകാൻ ഗണേഷ് കുമാറും സാക്ഷികളെ സ്വാധീനിക്കാൻ ഇടത് എം എൽ എ .ഗണേഷിന്റെ ദിലീപ് അനൂകൂല പ്രസ്താവനയ്‌ക്കെതിരെ പൊലീസ് കോടതിയില്‍ മുഖ്യമന്ത്രിക്ക് എതിരെ ഗണേഷ്‌കുമാർ ?ഗണേഷ്കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടു.കോടതി വിധിക്കും മുമ്പ് ദിലീപ് കുറ്റവാളിയല്ലെന്നും ഗണേഷ് കുമാർ” നടിയെ അക്രമിച്ച കേസ് കൂടുതൽ വെളിപ്പെടുത്തലുകൾ, പൾസർ സുനിക്ക് ഒത്താശ ചെയ്തവരിൽ ‘പ്രമുഖ സംവിധായകന്റെ മകനും പിള്ളയുമായി അഭിപ്രായഭിന്നത,ഇടതുമുന്നണിയില്‍ അവഗണന; ഗണേഷ്‌കുമാര്‍ കോണ്‍ഗ്രസിലേക്ക്
Latest
Widgets Magazine