
പത്തനാപുരം: രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടതായി കേരള കോൺഗ്രസ് ബി. കെ.ബി ഗണേഷ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. പത്തനാപുരത്തിനൊപ്പം കൊട്ടാരക്കര സീറ്റാണ് ആവശ്യപ്പെട്ടത്.പത്തനാപുരത്ത് താൻ തന്നെ മൽസരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. കേരള കോൺഗ്രസ് ബി യിൽ പിളർപ്പുണ്ടായിട്ടില്ല. പുറത്താക്കാൻ ഇരുന്നവർ പുറത്തുപോയെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്ആർടിസിയിലെ പരിഷ്‌കാരങ്ങൾ ഗുണം ചെയ്യുമെന്നും മുൻ ഗതാഗത മന്ത്രി കൂടിയായ ഗണേഷ് കുമാർ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിൽ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗം കഴിഞ്ഞ ദിവസം പാർട്ടി വിടുമെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തി താൽപര്യം മുൻനിർത്തി കെ.ബി ഗണേഷ് കുമാർ ചിലർക്ക് മാത്രം പ്രാതിനിധ്യം നൽകുന്നുവെന്നായിരുന്നു വിമതരുടെ ആരോപണം.
Tags: kb ganesh kumar