കരുനാഗപ്പള്ളി: ചട്ടുകം പഴുപ്പിച്ച് രണ്ടാം ക്ലാസ്സുകാരിയുടെ ദേഹം പൊള്ളിച്ച കേസില്‍ കുട്ടി പോലീസിന് നല്‍കിയ മൊഴി ആരെയും കരയിക്കുന്നത്. രണ്ടാനമ്മയും അച്ഛനും സംഭവത്തില്‍ പൊലീസ് പിടിയിലാണ്. രണ്ടാനമ്മയാണ് കുട്ടിയോട് ഇത്തരത്തില്‍ ക്രൂരത പ്രവര്‍ത്തിച്ചത്. സ്‌കൂളിലെ അധ്യാപകര്‍ പരിക്ക് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
‘ഞാന്‍ രാത്രിയില്‍ കട്ടിലില്‍ മൂത്രമൊഴിച്ചതിനാ അമ്മ എന്നെ അടിച്ചത്. ഗ്യാസിന് മുകളില്‍ ദോശ ഉണ്ടാകുന്ന സാധനം(ചട്ടുകം എന്ന് പറയാനറിയില്ല കുട്ടിക്ക്) വച്ചിട്ട് എന്റെ ദേഹത്ത് വയ്ക്കുവാരുന്നു. അപ്പഴാ എനിക്ക് വേദനിച്ചത്. അമ്മയ്ക്ക് അറിയില്ലായിരുന്നു ചൂടുണ്ടെന്ന് . കരഞ്ഞപ്പോ അമ്മ എനിക്ക് അവിടൊക്കെ തേന്‍ പുരട്ടി തന്നു. പൊള്ളിയ കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. എന്നിട്ട് സ്‌ക്കൂളില്‍ പോകേണ്ട എന്ന് അമ്മ പറഞ്ഞു.’-തഴവയില്‍ രണ്ടാനമ്മയുടെ ക്രൂര പീഡനത്തിരയായ രണ്ടാം ക്ലാസ്സുകാരി പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെയാണ്
മൊഴി കേട്ട് എഴുതിയ പൊലീസു പോലും കരഞ്ഞു പോയി. ക്രൂരമായി പൊള്ളി പരിക്കേല്‍പ്പിച്ചിട്ടും വളര്‍ത്തമ്മയെ ന്യായീകരിക്കുന്ന തരത്തിലാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇത്രയേറെ ക്രൂരതകള്‍ നടത്തിയിട്ടും രണ്ടാനമ്മയോട് ഒരു ദേഷ്യവുമില്ലെന്നാണ് ആ കുരുന്ന് പറഞ്ഞത്. ശൂരനാട് കിടങ്ങയം ചെപ്പള്ളി തെക്കതില്‍ അനീഷിന്റെ മകളെയാണ് രണ്ടാനമ്മയായ ആര്യ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. കിടക്കയില്‍ മൂത്രം ഒഴിച്ചതിനാണ് പൊള്ളിച്ചതെന്നാണ് കുട്ടി പറഞ്ഞത്. തഴവ എവിജിഎല്‍പി സ്‌ക്കൂളിലാണ് കുട്ടി പഠിക്കുന്നത്. രണ്ടാഴ്ചയായി കുട്ടി ക്ലാസ്സില്‍ വരാതിരിക്കുകയായിരുന്നു. വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍ പനിയാണെന്നും അതിനാലാണ് വരാത്തതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
അങ്ങനെ ഇന്നലെ സ്‌ക്കൂളിലെത്തിയ കുട്ടി ആകെ ക്ഷീണിതയായിട്ടാണ് കണ്ടത്. അദ്ധ്യാപകര്‍ ചോദിച്ചപ്പോള്‍ പനിയാണെന്നായിരുന്നു പറഞ്ഞത്. പിന്നീട് കുട്ടി കരയു്ന്നത് ശ്രദ്ധയില്‍പെട്ട അദ്ധ്യാപകര്‍ എന്താണ് കാര്യം എന്ന് ചോദിച്ചു. കാലിലെ മുറിവില്‍ അടുത്തിരുന്ന കുട്ടി തട്ടിയപ്പോള്‍ വേദന വന്നു എന്നാണ് കുട്ടി പറഞ്ഞത്. മുറിവ് കാണട്ടെ എന്ന് പറഞ്ഞ് അദ്ധ്യാപകര്‍ കുട്ടിയുടെ പാവാട ഉയര്‍ത്തി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഇരു തുടകളും പൊള്ളി പടര്‍ന്നിരിക്കുന്നു.
കൂടുതല്‍ പരിശോദിച്ചപ്പോള്‍ അരയ്ക്ക ചുറ്റും പൊള്ളലിന്റെ പാടുകളും പരിക്കും കണ്ടു. കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അദ്ധ്യാപകര്‍ ഉടന്‍ വാര്‍ഡ് മെമ്പര്‍ വിപിനെ വിളിച്ചു വരുത്തുകയും എല്ലാവരും കൂടിയാലോചിച്ച് ശിശു സംരക്ഷണ സമിതിയെ വിവരം അറിയിക്കുകയുമായിരുന്നു. അവരുടെ നിര്‍ദ്ധേശ പ്രകാരം കരുനാഗപ്പള്ളി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
അതേ സമയം കുട്ടിയുടെ കാലിലെ പൊള്ളല്‍ കണ്ട് അദ്ധ്യാപകര്‍ പിതാവിനെ വിളിച്ചു വരുത്തിയപ്പോള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. ആരോട് ചോദിച്ചിട്ടാണ് പൊലീസില്‍ വിരമറിയിച്ചത് എനിക്കറിയാം എന്ത് ചെയ്യണമെന്നും മറ്റും പറഞ്ഞ് കുട്ടിയെ അവിടെ നിന്നും കടത്തി കൊണ്ടു പോകാന്‍ തുടങ്ങി. ഈ സമയം സംഘടിച്ചെത്തിയനാട്ടുകാര്‍ ഇയാളെ തടയുകയും കാര്യമായി കൈകാര്യം ചെയ്യുകയും ചെയ്തു. ഇയാള്‍ വന്ന പള്‍സര്‍ ബൈക്ക് നാട്ടുകാര്‍ തല്ലി ത്തകര്‍ത്തു.
കൈകാര്യം ചെയ്ത ശേഷം ഇയാളെ പൊലീസിന് വിട്ടു നല്‍കുകയായിരുന്നു. കുടിടയുടെ അവസ്ഥ ചോദിച്ചറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിച്ച സ്‌ക്കൂള്‍ അദ്ധ്യാപകരെ എഇഒ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.


