പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ആ പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലും അവന്‍

പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കങ്ങരപ്പടി പല്ലങ്ങാട്ട് മുകള്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി സിബി നാട്ടുകാരുടെ പേടി സ്വപ്നമെന്ന് അയല്‍വാസികള്‍. സിബിയുടെ സ്വഭാവം തിരിച്ചറിഞ്ഞുള്ള ഭയമാണ് ഗോപികയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് നാട്ടുകാരും പറയുന്നു. രാത്രി കാലങ്ങളില്‍ ഇയാള്‍ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്ത് വീടിന് മുകളില്‍ കയറി ഇരുന്ന് ലഹരി ഉപയോഗിക്കുന്നത് പലരും കണ്ടിട്ടുണ്ട്. പരിചയമില്ലാത്ത പലരും ഇയാളുടെ വീട്ടിലെത്തുകയും വീടിന് മുകളില്‍ കയറി ഇരുന്ന് പുകവലിക്കുകയും ലഹരി ഉപയോഗിക്കുന്നതും സ്ഥിരമാണെന്നും അയല്‍ വാസികള്‍ പറയുന്നു.

Top