ന്യൂഡല്‍ഹി: സ്‌കൂള്‍ ടീച്ചറെ പീഡിപ്പിച്ചതിന് പിടിയിലായ ആള്‍ദൈവം ഹരിനാരായണന്റെ ചരിത്രം അന്വേഷിച്ച പോലീസ് ഞെട്ടി. സ്ത്രീകളെ ഉപയോഗിച്ച് തന്നെയായിരുന്നു ഹരിനാരായണന്റെ ഇരപിടിത്തം. ഇതിനായി സെക്രട്ടറിമാരായ സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. ഇത്തരത്തില്‍ വരുതിക്ക് വരാത്തവരെ ഭീഷണിപ്പെടുത്തിയും വശത്താക്കിയിരുന്നു.
നിരവധി യുവതികള്‍ ഹരിനാരായണന്റെ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ മാനക്കേടും ഭീഷണിയും ഭയന്ന് പലരും പരാതി നല്‍കാന്‍ മടിക്കുകയാണ്. അമാനുഷിക കഴിവുകളുണ്ടെന്ന് പ്രചരിപ്പിച്ചാണ് ഹരിനാരായണ്‍ ആള്‍ക്കാരെ ആകര്‍ഷിച്ചിരുന്നത്. പറയുന്ന ചില കാര്യങ്ങള്‍ അതുപോലെ സംഭവിച്ചതോടെ അനുയായികളുടെ എണ്ണം കൂടി. കുടുംബപ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ സ്‌പെഷ്യലിസ്റ്റെന്നായിരുന്നു ഹരിനാരായണന്റെ അവകാശവാദം.
24 കാരിയായ ടീച്ചനറിനെ വശത്താക്കിയതും ഇക്കാര്യം പറഞ്ഞാണ്. ഒരു കൂട്ടുകാരിയാണ് ഹരിനാരായണന്റെ അടുത്തേക്ക് യുവതിയെ എത്തിച്ചത്. തന്റെ അസുഖം ഹരിനാരായണന്‍ ഭേദമാക്കിയെന്ന് അവകാശപ്പെട്ട് നിര്‍ബന്ധിച്ച് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയിലെ യോഗ ആശ്രമത്തില്‍ എത്തിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍കേട്ടശേഷം എല്ലാം ശരിയാക്കിത്തരാമെന്ന് ഉറപ്പുകൊടുത്തു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ചതോടെ മട്ടുമാറി.
സഹായികളായ ചിന്മയ് മേഘ്‌ന, സാക്ഷി എന്നിവരുടെ സഹായത്തോടെ ഹരിനാരായണന്‍ യുവതിയെ പീഡിപ്പിച്ചു. മേഘ്‌നയും സാക്ഷിയും ലൈംഗികമായി ഉപദ്രവിച്ചെന്നും യുവതി പറയുന്നുണ്ട്. വനിതാ കമ്മിഷനില്‍ യുവതി പരാതിനല്‍കിയതോടെയാണ് ഹരിനാരായണനെയും മേഘ്‌നയെയും സാക്ഷിയെയും അറസ്റ്റുചെയ്തത്. കൂടുതല്‍പ്പേര്‍ ആള്‍ദൈവത്തിനെതിരെ പരാതിനല്‍കും എന്നാണ് പൊലീസ് കരുതുന്നത്.


