അറബിക്കടലിൽ അഞ്ചര ലക്ഷം കോടിയുടെ സ്വർണം: ഞെട്ടിക്കുന്ന ഗവേഷണവുമായി അമേരിക്കൻ കമ്പനി; റിപ്പോർട്ട് ഉടൻ പുറത്തു വിടും

സ്വന്തം ലേഖകൻ

ലണ്ടൻ: അറബിക്കടലിൽ അഞ്ചലക്ഷം കോടിയുടെ സ്വർണ നിക്ഷേപമുള്ളതായി അമേരിക്കൻ ഏജൻസിയുടെ പഠനത്തിൽ കണ്ടെത്തൽ. അറബിക്കടലിൽ കരയിൽ നിന്നു രണ്ടായിരം നോട്ടിക്കൽ മൈൽ അകലെയായി സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്. സമുദ്രങ്ങൾ കേന്ദ്രീകരിച്ചു പഠനം നടത്തുന്ന സീ ഇൻഫോസിസ് സ്റ്റഡീസ് ഇൻ വേൾഡ് എന്ന അമേരിക്കൻ കമ്പനി നാലു വർഷത്തോളം നീണ്ടു നിന്ന പഠനത്തിനു ഒടുവിലാണ് ഇപ്പോൾ അറബിക്കടലിലെ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഈ സ്വർണം കുഴിച്ചെടുക്കാനാവുമോ എന്നതു സംബന്ധിച്ചുള്ള പഠനം വീണ്ടും തുടരുമെന്നു വ്യക്തമാക്കുന്നു.
അമേരിക്കയിലെ ഹാർഡ് വാർഡ് യൂണിവേഴ്‌സിറ്റിയിലെ സമുദ്രഗവേഷക വിഭാഗത്തിലെ ഒരു സംഘം വിദ്യാർതികൾ ചേർന്ന് 1975 ൽ ആരംഭിച്ച സംഘടനയാണ് അറബിക്കടൽ അടക്കമുള്ള സമുദ്രങ്ങളെപ്പറ്റി പഠനം നടത്തിയത്. ലോകത്തിലെ വിവിധ സമുദ്രങ്ങളിൽ ഇത്തരത്തിൽ സ്വർണവും, എണ്ണയും നിക്ഷേപം സംഘടന കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഏഷ്യാ ഭൂഖണ്ഡത്തിലെ ഒരു സമുദ്രത്തിൽ ഇത്രയും വലിയ തോതിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തുന്നത് ആദ്യമാണെന്നു സംഘടനയുടെ വെബ് സൈറ്റ് വ്യക്തമാക്കുന്നു. ഇവർ തയ്യാറാക്കിയ പഠന റിപ്പോർട്ട് അടുത്തമാസം തന്നെ സംഘടന സർവകലാശാലയിൽ സമർപ്പിക്കും.
ഓരോ പ്രദേശത്തെയും പഠനം നടത്തിയ ശേഷം ഓരോ രാജ്യത്തെയും സമുദ്രഗവേഷണ വിഭാഗങ്ങൾക്ക് ഇവിടുത്തെ പ്രത്യേകതകൾ ഈ സംഘടന ഈമെയിൽ ചെയ്തു നൽകുകയാണ് രീതി. സമുദ്രത്തിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങളും, സ്വത്തുക്കളും കൃത്യമായി കൈമാറുന്നതാണ് രീതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top