പെൺവാണിഭ കേന്ദ്രത്തിലെ കൊട്ടേഷൻ വെട്ട്: പൊൻകുന്നം സ്വദേശിയായ ഗുണ്ട അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ പെൺവാണിഭ കേന്ദ്രത്തിൽ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗമായ ഒരാൾ കൂടി പിടിയിൽ. പൊൻകുന്നം കോയിപ്പള്ളി പുത്തൻപീടികയിൽ ഷമീറിനെയാണ് (26) വെസ്റ്റ് എസ് ടി.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാഴ്ച മുൻപാണ് കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിൽ വടശേരി ലോഡ്ജിന് പിന്നിലെ മുറിയിലാണ് പെൺവാണിഭ സംഘങ്ങൾ ഏറ്റുമുട്ടിയത്. വടിവാളുമായി എത്തിയ ഗുണ്ടാ സംഘം ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ പൊലീസ് എത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊൻകുന്നം സ്വദേശിയായ ജ്യോതി എന്ന യുവതിയും അക്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടിരുന്നു. വീടിൻ്റെ വാതിൽ ചവിട്ടിപ്പൊളിച്ചെത്തിയ പ്രതികൾ മുറിയ്ക്കുള്ളിൽ കയറി വെട്ടുകയായിരുന്നുവെന്നാണ് ആക്രമണത്തിന് ഇരയായവർ നൽകിയ മൊഴി.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ , ഡിവൈ എസ്.പി ജെ.സന്തോഷ് കുമാറിൻ്റെ നിർദേശാനുസരണം , വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കുന്ന കുമരകം ഇൻസ്പെക്ടർ മനോജ്‌ ടി നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സജിവ്,ദിലീപ് വർമ, സി.പി.ഒ രതീഷ്, ലിബു ചെറിയാൻ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top