ക്രൈസ്തവ ലോകത്തിനു തീരാത്ത വേദന!..ക്രിസ്ത്യൻ ദൈവാലയങ്ങൾ മോസ്‌കുകളായി മാറുമ്പോൾ ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തെ വെള്ളപൂശുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഒരു കിടക്കൻ മറുപടി !..

ഒരു ക്രിസ്ത്യൻ സംസ്കാരത്തിന്റെ സാക്ഷ്യമായി അവശേഷിച്ച ഹാഗിയാ സോഫിയ മോസ്കായി മാറുമ്പോൾ ക്രൈസ്തവ ലോകത്തിനു തീരാത്ത വേദനകൾ മാത്രമാണത് സൃഷ്ടിക്കുന്നത് . എന്നാൽ ഹാഗിയ സോഫിയ കത്തീഡ്രലിന്റെ അവസ്ഥയാണ് ഇന്ന് യൂറോപ്പിലെ പല ദൈവാലയങ്ങൾക്കും എന്ന് നാം തിരിച്ചറിയുന്നില്ല. ഹാഗിയ സോഫിയ മ്യൂസിയമായി തന്നെ നിലനിർത്തുന്നതിനായി ലോകമെമ്പാടും ശബ്ദമുയരുമ്പോൾ അറിഞ്ഞോ അറിയാതെയോ നാം നിശബ്ദത പാലിക്കുകയാണ് യൂറോപ്പിലെ പല ദൈവാലയങ്ങളുടെയും കാര്യത്തിൽ. എങ്ങനെ എന്നു ചോദിച്ചാല്‍, പല യൂറോപ്യൻ ദൈവാലയങ്ങളും മോസ്‌കുകളായി മാറിയിരിക്കുകയാണ് എന്നതാണ് ഉത്തരം.

ഹാഗിയ സോഫിയ കത്തീഡ്രൽ ദേവാലയം പിടിച്ചെടുത്ത്‌ ഏർദ്ദോഗാൻ വളർത്തുന്ന തീവ്രവാദികൾക്കുള്ള മോസ്ക്‌ ആയി രൂപാന്തരപ്പെടുത്തിയതിനെ ലോകം മുഴുവനുമുള്ള സമാധാനകാംക്ഷികളായവർ അപലപിക്കുമ്പോൾ, അതിനെ ന്യായീകരിച്ചുകൊണ്ട്, ചന്ദ്രികയിൽ വാസ്തവ വിരുദ്ധലേഖനം എഴുതിയ‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങൾക്കു തയ്യാറാക്കിയ കിടുക്കൻ മറുപടി.വായിക്കണം ,വായിക്കാതെ പോകരുത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹാഗിയ സോഫിയ എന്ന പുരാതന ക്രൈസ്തവ ദേവാലയം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മോസ്‌ക്കാക്കി മാറ്റുന്നതിലൂടെ കഴിഞ്ഞ പതിമൂന്ന് നൂറ്റാണ്ടുകളായി ഈ ലോകം കണ്ടുകൊണ്ടിരിക്കുന്ന അതേ നയങ്ങളാണ് ഇന്നും ഇസ്ളാമിനെ നയിക്കുന്നത് എന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്. ഇസ്ലാമിന്റെ പടയോട്ടങ്ങളും അധിനിവേശങ്ങളും ഈ ലോകം പലപ്പോഴായി കണ്ടിട്ടുണ്ട്. യൂറോപ്പിന്റെ ചരിത്രങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ് അവ.

ഇസ്ലാമിന്റെ വിവിധ രീതികളിലുള്ള അധിനിവേശങ്ങളും ജിഹാദുകളും ഇന്നോളമുള്ള ഒരു തലമുറയ്ക്കും അജ്ഞാതമല്ല. മറ്റെല്ലാ സമൂഹങ്ങളോടും മനുഷ്യരോടും എക്കാലവും ഇസ്ലാം ചെയ്തിട്ടുള്ളത് ഒന്നുതന്നെയാണ്. അവശരായും അഭയാർത്ഥികളായും അടുത്തുകൂടുക, ക്രമേണ ശക്തിപ്രാപിക്കുക, അവസരം വരുമ്പോൾ ആക്രമിച്ചു കീഴടക്കുക. യൂറോപ്പിന്റെ ചരിത്രത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ചിട്ടുളളതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും രണ്ടാണെന്ന് തോന്നുമെങ്കിലും തത്വത്തിൽ ഒന്നുതന്നെയാണ്. ശക്തരായിരിക്കുമ്പോൾ ശക്തി ഉപയോഗിച്ചും അല്ലാത്തപ്പോൾ ബുദ്ധി ഉപയോഗിച്ചും കുതന്ത്രങ്ങൾ മെനഞ്ഞും കീഴ്‌പ്പെടുത്തുക മാത്രമാണ് എക്കാലവും ഇസ്ലാമിന്റെ രീതി.

പാണക്കാട് സാദിഖ് അലി തങ്ങൾ ചന്ദ്രികയിലൂടെ പറഞ്ഞതല്ല ചരിത്രം. മാത്രമല്ല, വാസ്തവവിരുദ്ധമായ പലതും സത്യമെന്ന വ്യാജേന പ്രചരിപ്പിക്കാനും, നിരവധി സത്യങ്ങളെ തമസ്കരിക്കാനും അദ്ദേഹം ശ്രമിക്കുകയും ചെയ്യുന്നു. ഹാഗിയ സോഫിയയും, യൂറോപ്പിന്റെ ചരിത്രവും സംബന്ധിച്ച് എണ്ണമറ്റ ചരിത്രയാഥാർത്ഥ്യങ്ങൾ പലതുണ്ട്.

സ്പെയിനിലും ഗ്രീസിലും മോസ്‌ക്കുകൾ തീയേറ്ററുകളും പള്ളികളുമായി മാറിയിട്ടുണ്ട് എന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞതിന് മറ്റൊരു വശംകൂടിയുണ്ട്. ഇസ്ലാം മതം രൂപംകൊണ്ട ഏഴാം നൂറ്റാണ്ടിന് മുമ്പും ആ രാജ്യങ്ങളും അവിടെ ക്രൈസ്തവ ദേവാലയങ്ങളും ഉണ്ടായിരുന്നു. അതിനുശേഷം യൂറോപ്പിനെ മാത്രമല്ല, ലോകം മുഴുവൻ പിടിച്ചടക്കി തങ്ങളുടേത് മാത്രമാക്കാൻ പുറപ്പെട്ട ഇസ്ലാമിക ചക്രവർത്തിമാർ പല ദേശങ്ങളും കീഴടക്കുകയുണ്ടായി. അത്തരത്തിൽ യൂറോപ്പിൽ ഏറ്റവും ആദ്യം ആക്രമിച്ചു കീഴടക്കപ്പെട്ട രാജ്യമാണ് സ്‌പെയിൻ. പിടിച്ചെടുക്കപ്പെട്ട സ്ഥലങ്ങളിലുണ്ടായിരുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ ഏറിയപങ്കും നശിപ്പിക്കപ്പെടുകയും മറ്റുള്ളവയെ മോസ്‌ക്കാക്കി മാറ്റുകയുമാണ് ഉണ്ടായിട്ടുള്ളത്. പിൽക്കാലത്ത് സ്‌പെയിൻ ഉൾപ്പെടെ ചില പ്രദേശങ്ങൾ മുസ്‌ളീം ആധിപത്യത്തിൽനിന്ന് തിരിച്ചുപിടിക്കാൻ കഴിഞ്ഞപ്പോൾ മുസ്ലീങ്ങൾ നാടുവിടുകയുണ്ടായി.

സ്പെയിനിലും ഗ്രീസിലും മറ്റും അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടുകിടന്ന കെട്ടിടങ്ങളിൽ ചിലത് തീയേറ്ററുകളും ജയിലുകളും കച്ചവട സ്ഥാപനങ്ങളുമായിട്ടുണ്ടാകാം. പള്ളികൾ തകർത്ത് മോസ്‌ക്ക് ആക്കി മാറ്റിയ ദേവാലയങ്ങളിൽ ചിലത് തിരികെ പള്ളികളായിട്ടുണ്ടാകാം. ഇടക്കാലത്ത് തങ്ങൾക്ക് കൈവിട്ടുപോയത് തിരികെ ലഭിക്കുമ്പോൾ മറ്റെന്താണ് ഒരു ജനത ചെയ്യുക? അതിൽ അധാർമ്മികതയെന്താണുള്ളത്? ഇസ്ലാം എന്ന ആശയം പോലും ജന്മം കൊള്ളുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ട ഒരു മഹത്തായ ദേവാലയം യുദ്ധം ചെയ്ത് പിടിച്ചെടുത്ത് തങ്ങളുടേതാക്കി മാറ്റുന്നതുമായി എങ്ങനെയാണ് മേൽപ്പറഞ്ഞതിനെ താരതമ്യം ചെയ്യാൻ കഴിയുക?

അടുത്ത കാലത്തായി യൂറോപ്പിൽ വളർന്നു വരുന്ന ഒരു ട്രെന്റ് ആണ് പള്ളികൾ, ക്രിസ്ത്യൻ ദൈവാലയങ്ങൾ വിലയ്ക്ക് വാങ്ങുകയും അവ മോസ്‌കുകളാക്കി മാറ്റുകയും ചെയുക എന്നത്.വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പള്ളികളും (മിക്കവാറും വിശ്വാസികളുടെ കുറവ് മൂലം പ്രവർത്തനം നിർത്തിവച്ചവ) സമ്പന്നരായ മുസ്ലീം വ്യവസായികളെ കൊണ്ട് വാങ്ങിപ്പിക്കുന്നു. പലപ്പോഴും ഇത്തരം വസ്തു ഇടപാടുകൾക്ക്‌ പിന്നിൽ തീവ്ര ഇസ്ലാമിക വിശ്വാസം ഉള്ള ഗ്രൂപ്പുകളായിരിക്കും. ഇത്തരം ആളുകൾ ആ പള്ളികൾക്കു രൂപമാറ്റം വരുത്തിയ ശേഷം അവിടുത്തെ മുസ്ലീം സമുദായത്തിന് കൈമാറുന്നു. ഇത്തരത്തിൽ മോസ്‌കുകളായ പല പുരാതന ക്രിസ്ത്യൻ ദൈവാലയങ്ങളും യൂറോപ്പിൽ ഉണ്ട്.

(ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ജർമ്മനിയിലെ ബിഷപ്പ് കോൺഫറൻസ് ഇപ്രകാരം ദേവാലയങ്ങൾ വിൽക്കരുത് എന്ന തീരുമാനം എടുത്തിട്ടുണ്ട്.)ലീലിയിലെ ഡൊമിനിക്കൻ സിസ്റ്റേഴ്സ്റ്റിന്റെ ചാപ്പൽ, പാരിസിലെ സെന്റ് ജോസഫ് ചർച്ച്, ആംസ്റ്റർഡാമിൽ സെന്റ് ഇഗ്‌നേഷ്യസ് ചർച്ച്, യുകെയിലെ സെന്റ് മാർക്സ് പള്ളി തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഉണ്ട്. കൂടാതെ നിരവധി പ്രൊട്ടസ്റ്റന്റ് ദൈവാലയങ്ങളും ഇത്തരത്തിൽ മോസ്‌കുകളും ആയി കഴിഞ്ഞു. അതുകൊണ്ടു എന്താ എന്ന ചോദ്യം ആണെങ്കിൽ, ഇത്തരത്തിൽ ക്രിസ്ത്യൻ ദൈവാലയങ്ങൾ മോസ്‌കുകളായി മാറ്റുന്നത് ഒരു അപകടകരമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. യഥാര്‍ത്ഥത്തില്‍, യൂറോപ്പിന്റെ ചരിത്രവും സംസ്കാരവുമായി ഇഴചേര്‍ന്നു കിടക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെമേലുള്ള ഒരു ആധിപത്യ സ്ഥാപനവുമാണ് അവർ ഇതുവഴി പറഞ്ഞ് വെക്കുന്നത്.

Top