ഈ പെൺകുട്ടി ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട് ; ഹാനാന് പിന്തുണയുമായി മണികണ്ഠന്‍

പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍. ചെറുപ്രായം മുതല്‍ കഷ്ടപ്പെട്ടാമ് ജീവിക്കുന്നതെന്ന് പറഞ്ഞ ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളുമാണ് നേരിടുന്നത്. കോളെജില്‍ നിന്ന് പഠനം കഴിഞ്ഞ് യൂണിഫോം വേഷത്തില്‍ മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത പുറത്തുവന്നതോടെ സംവിധായകന് മലയാളികളുടെ പൊങ്കാല.

അരുണ്‍ ഗോപിയും ഹനാനും ചേര്‍ന്നു നടത്തിയ നാടകമായിരുന്നു മീന്‍ വില്‍പനയും സിനിമയിലേക്കുള്ള തെരഞ്ഞെടുപ്പുമെല്ലാമെന്നാണ് ആക്ഷേപമുയരുന്നത്. എന്നാല്‍, ഹനാന് പിന്തുണയുമായി നടന്‍ മണികണ്ഠന്‍ രംഗത്ത് വന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മണികണഠന്റെ പ്രതികരണം. ഹനാന്‍ ചമ്പക്കര മാര്‍ക്കറ്റില്‍ വരാറുണ്ടെന്നാണ് മണികണ്ഠന്‍ പറയുന്നത്. മണികണ്ഠന്‍ തന്റെ ജീവിതം തുടങ്ങിയത് ഈ മാര്‍ക്കറിറില്‍ നിന്നാണ്. മാര്‍ക്കറ്റിലുള്ളവര്‍ ഹനാന്റെ ജീവിതം സത്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു, മണികണ്ഠന്‍ പറയുന്നു. കൂടാതെ, മണികഠന്‍ ഹാനാന് ആശംസകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ മനസ്സിനെ ഞാൻ അംഗീകരിക്കുന്നു . എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാർക്കറ്റിൽ ഞാൻ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോൾ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീൻ എടുക്കാൻ വേണ്ടി ഈ പെൺകുട്ടി ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട്, കണ്ടവരും ഉണ്ട് . പിന്നെ അരുൺ ഗോപി – പ്രണവ് മോഹൻലാൽ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷൻ ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികൾ ആരും വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല .

ഹനാൻ എന്ന പെൺകുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും

Top