ഹനാന്‍ ഖാദിയുടെ മോഡലാകുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരവും നല്‍കും

കൊച്ചി: ഹനാന്‍ ഒരിക്കല്‍ കൂടി മലയാളികളെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്. ഖാദിയുടെ പ്രചരാണാര്‍ഥം റാമ്പിലിറങ്ങാനൊരുങ്ങുകയാണ് ഹനാന്‍. ഖാദി ബോര്‍ഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഖാദി ഫാഷന്‍ ഷോയിലാണ് ഹനാനെത്തുക. ഹനാന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരവും നല്‍കും. ഇത്തരമൊരു അംഗീകാരം അവസരവും തനിക്കു നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹനാന്‍ പറഞ്ഞു. കേരളത്തില്‍ പതിനായിരത്തിലധികം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്.

അവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍ ജീവിക്കാനായി പോരാടുന്ന ഹനാന്‍ പങ്കുചേരുന്നു എന്നതാണ് സവിശേഷത. ജീവിത പോരാട്ടത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയായ ഹനാന് വീടു വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് പ്രവാസി മലയാളി നേരത്തെ അറിയിച്ചിരുന്ന. ഹനാന് വീടുവയ്ക്കാനായി അഞ്ച് സെന്റ് ഭൂമി നല്‍കാമെന്ന് കുവൈത്തിലുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് അറിയിച്ചത്. നേരത്തെ ഹനാനെ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുമനസുകളോടായി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്.

Top