കാറപകടത്തിൽ ഹനാന് പരിക്ക്

തൃശൂർ: ജീവിക്കാനായി മീൻവിൽപന നടത്തിയതിലൂടെ സോഷ്യൽ‌മീഡിയയിൽ താരമായ കോളജ് വിദ്യാർത്ഥിനി ഹനാന് കാറപകടത്തിൽ പരിക്ക്. ഇന്നു രാവിലെയായിരുന്നു അപകടം. ദേശീയപാതയിൽ‌ കൊടുങ്ങല്ലൂരിൽ വച്ചുണ്ടായ കാറപകടത്തിലാണ് ഹനാന് പരിക്കേറ്റത്. അപകടം നടന്ന ഉടൻ ഹനാനെ കൊടുങ്ങല്ലൂരിലെ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഹനാന്റെ നട്ടെല്ലിന് ചെറിയ പരിക്കേറ്റു.

Top