ഓറല്‍ സെക്‌സ് ആവശ്യപ്പെട്ടെന്ന് ഒരു നടിയുടെ കൂടി ആക്ഷേപം ; ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് 70 ലധികം സിനിമാ സുന്ദരികള്‍; ഹോളിവുഡിലെ പീഡന വീരനെതിരേ ബലാത്സംഗക്കുറ്റം

ന്യൂയോര്‍ക്ക്: ഹോളിവുഡിലെ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെതിരേ ബലാത്സംഗക്കുറ്റം ചുമത്തിയേക്കും എന്ന് റിപ്പോർട്ട് . സിനിമാവേദിക്ക് പിന്നില്‍ ഒരു ദശകത്തോളം കാലം തങ്ങള്‍ നേരിട്ട യഥാര്‍ത്ഥ ചൂഷണത്തെക്കുറിച്ച് 70 ലധികം നടിമാര്‍ തുറന്ന് പറയാന്‍ തയ്യാറായതോടെ മിറാമാക്‌സ് സ്റ്റുഡിയോയുടെ തലവന്‍ വെട്ടിലായിരിക്കുന്നത്. വെള്ളിയാഴ്ച വെയ്ന്‍സ്‌റ്റെയ്ന്‍ ന്യൂയോര്‍ക്കില്‍ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരിട്ട ലൈംഗിക പീഡനങ്ങള്‍ തുറന്നു പറയാന്‍ യുവതികള്‍ തയ്യാറായതോടെയാണ് ഹാര്‍വി വെയ്ന്‍സ്‌റ്റെൻ കുടുങ്ങിയത് .

ആരോപണങ്ങളെല്ലാം നിഷേധിച്ച വെയ്ന്‍സ്‌റ്റെന്‍ ആരോപണം ഉന്നയിച്ച നടിമാരുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗികതയില്‍ ഏര്‍പ്പെട്ടതെന്നും ആരേയൂം ശാരീരിക ചൂഷണത്തിന് വിധേയമാക്കിയിട്ടില്ല എന്നുമാണ് ന്യായീകരിച്ചിരിക്കുന്നത്. ഹോളിവുഡിലെ സൂപ്പര്‍ നായികമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വെയ്ന്‍സ്റ്റണിന്റെ ദുരുദ്ദേശപരമായ പെരുമാറ്റത്തെക്കുറിച്ചും തങ്ങളുടെ നഗ്നശരീരം കാണാന്‍ വേണ്ടിയുള്ള വെയ്ന്‍സ്‌റ്റെയിന്റെ ലൈംഗിക വൈകൃതത്തെക്കുറിച്ചും മീ ടൂ ഹാഷ്ടാഗ് വെച്ചുള്ള ക്യാമ്പയിനില്‍ മുമ്പോട്ട് വന്നത്. ഓസ്‌ക്കാര്‍ അവാര്‍ഡ് പോലുള്ള വേദിയില്‍ വരെ ഇക്കാര്യം ചര്‍ച്ചയായിരുന്നു.harvy wenisten

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോളിവുഡിലെ ഏറ്റവും ശക്തരില്‍ ഒരാളാണ് ഇതോടെ കേസില്‍ കുടുങ്ങുന്നത്. അതേസമയം വെയ്ന്‍സ്‌റ്റെയ്‌ന്റെ അഭിഭാഷകരായ ജൂഡ് ഏയ്ഞ്ചല്‍മെയറും ബെഞ്ചമിന്‍ ബ്രാഫ്മാനും പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. വെയ്ന്‍സ്‌റ്റെയ്ന്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ട് ആദ്യം പുറത്തു വിട്ടിരിക്കുന്നത് ന്യൂയോര്‍ക്ക് ടൈംസാണ്. ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസിലാണ് വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആദ്യം റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇക്കാര്യത്തില്‍ പിന്നീട് നീണ്ട അന്വേഷണവും നടന്നു. വെയ്ന്‍സ്‌റ്റെയ്‌നെതിരേ അവസാനമായി ആരോപണം ഉന്നയിച്ചിരിക്കുന്നത് ലൂസിയാ ഇവാന്‍സ് എന്ന നടിയാണ്. തന്നോട് 2004 ല്‍ വെയ്ന്‍സ്‌റ്റെയ്ന്‍ ഓറല്‍ സെക്‌സ് ആവശ്യപ്പെട്ടെന്നാണ് അവര്‍ ആരോപിച്ചത്.

നടി റോസ് മക്‌ഗോവനാണ് ഹോളിവുഡില്‍ വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആദ്യം ആരോപണവുമായി രംഗത്ത് വന്നത്. ഇരകള്‍ നീതിന്യായത്തോട് ഒരു ചുവട് അടുത്തെന്നായിരുന്നു അവര്‍ വ്യാഴാഴ്ച പ്രതികരിച്ചത്. ഇത് എല്ലാ ഇരകള്‍ക്കും അതിജീവിച്ചവര്‍ക്കും തങ്ങള്‍ നേരിട്ട സത്യം തുറന്നുപറയാന്‍ പ്രതീക്ഷയാകുമെന്ന് അവര്‍ പറഞ്ഞു. 1997 ല്‍ 21 വയസ്സുള്ളപ്പോള്‍ കാന്‍ ഫിലിം ഫെസ്റ്റിവലിനിടയില്‍ വെച്ച് വെയ്ന്‍സ്‌റ്റെയ്ന്‍ തന്നെ ബലാത്സംഗം ചെയ്തതായി ഇറ്റാലിയന്‍ നടി ആസിയ അര്‍ജെന്റോ വ്യാഴാഴ്ച പറഞ്ഞിരുന്നു.ഹോളിവുഡിലെ വിഖ്യാത പേരുകളായ ഉമാ തുര്‍മന്‍, സല്‍മാ ഹായേക്ക് എന്നിവരെല്ലാം ആരോപണം ഉന്നയിച്ചിരുന്നു. പോപ്പ് താരം മൈക്കല്‍ ജാക്‌സണ്‍, മുന്‍ മരുന്നു കമ്പനി എക്‌സിക്യുട്ടീവ് മാര്‍ട്ടിന്‍ ഷ്‌ക്രെല്ലി തുടങ്ങിയവര്‍ക്ക് വേണ്ടി ഹാജരായ ബ്രാഫ്മാനാണ് വെയ്ന്‍സ്‌റ്റെയ്‌ന്റെ അഭിഭാഷകന്‍. ന്യൂയോര്‍ക്കിലെ ഹോട്ടല്‍ ജീവനക്കാരി ഉയര്‍ത്തിയ ബലാത്സംഗ ആരോപണത്തില്‍ മുന്‍ ഐഎംഎഫ് തലവന്‍ സ്‌ട്രെസ് കാന് വേണ്ടി 2011 ല്‍ കോടതിയില്‍ എത്തിയത് ബ്രാഫ്മാനായിരുന്നു.

Top