ഉദ്യോഗസ്ഥന്റെ ചതി ലോകം കണ്ടു..!സംഭവം കോട്ടയത്ത് !

കോട്ടയം:ഭഷ്യവകുപ്പ് അന്യോഷണത്തിന് എത്തിയ ഉദ്യോഗസ്ത്തന്റെ ചതി പ്രയോഗം പിടിക്കപ്പെട്ടു !കോട്ടയത്താണ് സംഭവം !. കോട്ടയത്ത് ഒരു ബേക്കറിയില്‍ മോശം ഭക്ഷണമെന്ന് വരുത്തി തീര്‍ക്കാന്‍ നഗരസഭ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കാണിച്ച കള്ളത്തരമാണ് സിസിടിവി ക്യാമറയില്‍ കുടുങ്ങി ലൊക്കം മുഴുവന്‍ കാണാന്‍ ഇടയായത് . പരിശോധനയ്ക്ക് എത്തിയ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ചെയ്ത ചതി എന്ന പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നത്.

ഹോട്ടലിന്റെ അടുക്കള ഭാഗത്തു പരിശോധന നടത്തുന്നതിനായി എത്തുന്ന ഹെല്‍ത്ത് വകുപ്പിലെ ഉദ്യോഗസ്ഥന്‍ കേക്കുകള്‍ സൂക്ഷിക്കുന്ന റാക്കില്‍ നിന്നും നിലത്തേയ്ക്കു വലിച്ചിടുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് അവിടെയെത്തുന്ന പെണ്‍കുട്ടിയോട് ഇക്കാര്യം എഴുതിയെടുക്കാന്‍ കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.കേക്കുകള്‍ വൃത്തിഹീനമായ നിലത്ത് ഇരിക്കുന്നുവെന്ന് എന്ന് പറഞ്ഞുകൊണ്ടു തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നെന്നും ബേക്കറി ഉടമ പറഞ്ഞു. തങ്കളെ കൂട്ടാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോനയ്ക്കായി ഉള്ളില്‍ പ്രവേശിച്ചതെന്നും തുടര്‍ന്ന് കള്ളത്തരം കാണിക്കുകയായിരുന്നെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top