നിലപാടിന്റെ നേര്‍സാക്ഷ്യം: ഹെറാള്‍ഡ് ന്യൂസ് ചാനല്‍

ഹെറാള്‍ഡ് ന്യൂസ് ചാനലിന്റെ പുതുവത്സരാശംസകള്‍…

2019 മുതല്‍ മുഖം മറയ്ക്കാത്ത വാര്‍ത്താകാലം ഒരുക്കാന്‍ വരുന്നു ഹെറാള്‍ഡ് ന്യൂസ് ചാനല്‍. വാര്‍ത്തകളുടെ വിശ്വാസവുമായി ഹെറാള്‍ഡ് ന്യൂസ് ചാനല്‍ വളരെ വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. 2019 പുതുവര്‍ഷത്തില്‍ വാര്‍ത്ത സ്‌നേഹികള്‍ക്ക് മുന്നില്‍ നിലപാടിന്റെ നേര്‍സാക്ഷ്യം ഒരുക്കിയാണ് ഹെറാള്‍ഡ് ന്യൂസ് ചാനല്‍ എത്തുന്നത്.

ഹെറാള്‍ഡ് ന്യൂസ് വെബ് ചാനല്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വാര്‍ത്തകളുടെ വിശ്വാസ്യത ഒരുക്കും. ഇന്റര്‍നെറ്റ് ലോകത്തെ അതിനൂതന സങ്കേതങ്ങളും സാമൂഹ മാധ്യമങ്ങളുടെ പ്രക്ഷേപണ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയാകും ഹെറാള്‍ഡ് ന്യൂസ് ചാനല്‍ പ്രവര്‍ത്തനവഴികളില്‍ മുന്നേറുക.

ലോകമെങ്ങുമുള്ള ന്യൂജന്‍ പ്രക്ഷേപണ ഇടങ്ങളില്‍ ഹെറാള്‍ഡ് ന്യൂസ് ചാനല്‍ ലഭ്യമാക്കും. വാര്‍ത്ത ലോകത്തും രാഷ്ട്രീയ ലോകത്തും സാമൂഹിക സാംസ്‌കാരിക മേഖലകളിലും പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരുകൂട്ടം വിദേശ സ്വദേശ മലയാളികളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് പുതുവര്‍ഷസമ്മാനമായ ഹെറാള്‍ഡ് ന്യൂസ് ചാനല്‍.

പത്രപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടിന്റെ സാന്നിധ്യമായ ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആണ് ഹെറാള്‍ഡ് ന്യൂസ് ചാനല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. തികച്ചും വ്യത്യസ്തവും സ്വതന്ത്രവുമായ നിലപാടുള്ള വിദേശ സ്വദേശ മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്മ ആണ് ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഹെറാള്‍ഡ് ന്യൂസ് ചാനലിനെ പിന്നില്‍ നിന്ന് നയിക്കുക.

മലയാളത്തിലെ പരിചയസമ്പന്നരായ പത്രപ്രവര്‍ത്തകരുടേയും പുതുമുഖങ്ങളുടേയും സംയുക്ത കൂട്ടായ്മ ഹെറാള്‍ഡ് ന്യൂസ് ചാനലിന്റെ എഡിറ്റോറിയല്‍ സാരഥികളാകും. ലോകത്തിന്റെ വാര്‍ത്ത മുഖം ഇനി ഹെറാള്‍ഡ് ന്യൂസ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തും. വാര്‍ത്ത സ്‌നേഹികളായ എല്ലാ പ്രേക്ഷകയുടേയും പൂര്‍ണ പിന്തുണ ഹെറാള്‍ഡ് ന്യൂസ് ചാനലിന് ഉണ്ടാകുമെന്ന ആത്മവിശ്വാസം ഹെറാള്‍ഡ് ന്യൂസ് ചാനല്‍ മാനേജ്‌മെന്റിനുണ്ട്. വരുന്ന ദിവസങ്ങളില്‍ ഹെറാള്‍ഡ് ന്യൂസ് ചാനലിന്റെ മാനേജ്‌മെന്റ് നിലപാടും എഡിറ്റോറിയല്‍ നിലപാടും പ്രേക്ഷകരിലേക്ക് എത്തിക്കും. വാര്‍ത്ത സ്‌നേഹികളായ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഹെറാള്‍ഡ് ന്യൂസ് ചാനലിന്റെ പുതുവത്സരാശംസകള്‍.

Top