കേരളീയര്‍ കൊലചെയ്യുന്നെന്ന വ്യാജ പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു

ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ കൂട്ടത്തോടെ കൊലചെയ്യുന്നെന്ന വ്യാജ പ്രചരണങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് വ്യാജപ്രചരണങ്ങള്‍ തകൃതിയായി നടക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് നടന്ന ചില സംഭവങ്ങളുടേയും കേരളത്തില്‍ ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാലികളുടേയും ഫേട്ടോകള്‍ പ്രചരിപ്പിച്ചാണ് ഇതര സംസ്ഥാന തൊഴിലാളകളെ ഭയപ്പെടുത്തുന്നത്. ഉത്തരേന്ത്യയിലും പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്. ഇതുമൂലം നാട്ടിലേക്ക് മടങ്ങിച്ചെല്ലാനായി കുടുംബങ്ങള്‍ നിര്‍ബന്ധിക്കുകയാണെന്ന് തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക് കേരളത്തെ വലിയ രീതിയിലാണ് ബാധിക്കുക. കെട്ടിട നിര്‍മാണം, ഹോട്ടല്‍പോലെയുള്ള ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയിലൊക്കെ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. തൊഴിലാളികളുടെ മടങ്ങിപോക്ക്മൂലം കോഴിക്കോട് ജില്ലയില്‍മാത്രം നൂറ് കണക്കിന് ഹോട്ടലുകള്‍ പ്രതിസന്ധിയിലായി. തൊഴിലാളികളുടെ ക്ഷാമം കാരണം പല ഹോട്ടലുകളും അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ കോഴിക്കോട്ടെ ഹോട്ടല്‍ മേഖലയില്‍നിന്ന് മാത്രം 200ല്‍ അധികം തൊഴിലാളികള്‍ മടങ്ങിയതായി ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Top