മുംബൈ ഇന്ത്യൻസിനെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു ത്രസിപ്പിക്കുന്ന ജയം.

ദുബായ് : സൂപ്പർ ഓവറിലേക്കു നീണ്ട ത്രില്ലറിൽ മുംബൈ ഇന്ത്യൻസിനെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു ത്രസിപ്പിക്കുന്ന ജയം. മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുത്തിയത്. 202 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി അത്ര തന്നെ റൺസെടുത്തു.

സൂപ്പർ ഓവറിൽ മുംബൈ മുന്നോട്ടുവച്ച 8 റൺസ് വിജയലക്ഷ്യം മറികടന്നാണ് ബാംഗ്ലൂർ ആവേശജയം സ്വന്തമാക്കിയത്. പവർപ്ലേയിൽ അടക്കം പന്തെറിഞ്ഞിട്ടും 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി രോഹിതിൻ്റെ വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദർ ആണ് റോയൽ ചലഞ്ചേഴ്സിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയത്. മുംബൈക്കായി 99 റൺസെടുത്ത ഇഷൻ കിഷൻ ടോപ്പ് സ്കോററായി.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 7 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കീറോൺ പൊള്ളാർഡിന്റെ വിക്കറ്റെടുത്ത് നവ്ദീപ് സൈനി തിളങ്ങി. ബാംഗ്ലൂരിനായി ഇറങ്ങിയതു ക്യാപ്റ്റൻ വിരാട് കോലിയും എബി ഡിവില്ലിയേഴ്സും. ജസ്പ്രീത് ബുമ്രയുടെ ഓവറിലെ അവസാന പന്തിൽ ഫോറടിച്ച് കോലി ബാംഗ്ലൂരിനു ജയം സമ്മാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ആരോൺ ഫിഞ്ച്, ദേവ്‌ദത്ത് പടിക്കൽ, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിൽ 3ന് 201ലെത്തി. മറുപടിയിൽ ഇഷൻ കിഷന്റെയും (58 പന്തുകളിൽ 99) കീറോൺ പൊള്ളാർഡിന്റെയും (24 പന്തുകളിൽ 60) മാസ്മരിക ബാറ്റിങ്ങാണു മുംബൈയ്ക്കു ജീവൻ നൽകിയത്. മുംബൈ 5ന് 201ൽ എത്തിയതോടെ മത്സരം ടൈ ആയി. പിന്നീടു സൂപ്പർ ഓവർ.

കോലി‌യൊഴിച്ച് ബാറ്റെടുത്തവരെല്ലാം നിറഞ്ഞാടിയപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 200 കടന്നു. ദേവ്ദത്ത് പടിക്കൽ (40 പന്തിൽ 54 – 5 ഫോർ, 2 സിക്സ്), ആരോൺ ഫിഞ്ച് (35 പന്തിൽ 52 – 7 ഫോർ, ഒരു സിക്സ്), എബി ‍ഡിവില്ലിയേഴ്സ് (24 പന്തിൽ 55 – 4 ഫോർ, 4 സിക്സ്) എന്നിവർ അർധ സെഞ്ചുറി നേടി. അവസാനം ഇറങ്ങിയ ശിവം ദുബെയും (10 പന്തിൽ 27 – ഒരു ഫോർ, 3 സിക്സ്) മോശമാക്കിയില്ല. കോലി 11 പന്തിൽ 3 റൺസ് മാത്രമെടുത്തു പുറത്തായി.

നിലയുറപ്പിക്കാൻ ഒന്നു സമയമെടുത്തെങ്കിലും ട്രെന്റ് ബോൾട്ടിന്റെ 3–ാം ഓവറിലെ 4–ാം പന്ത് സിക്സിനു പറത്തി ഫിഞ്ച് നയം വ്യക്തമാക്കി. പാറ്റിൻസന്റെ 5–ാം ഓവറിൽ ഫിഞ്ച് തുടരെ 3 ഫോറും നേടിയതോടെ ദേവ്ദത്തിനു തന്റെ റോൾ മനസ്സിലായി: സ്ട്രൈക് റൊട്ടേറ്റ് ചെയ്ത് സപ്പോർട്ടിങ് റോളിൽ കളിക്കുക. ഇരുവരും പരസ്പര ധാരണയോടെ മുന്നേറിയപ്പോൾ ബാംഗ്ലൂരിന്റെ തുടക്കം അസ്സൽ; ഓപ്പണിങ് വിക്കറ്റിൽ 81 റൺസ്. ഫിഞ്ച് പുറത്തായതിനു ശേഷം ക്രീസിലെത്തുമ്പോൾ കോലിക്കു സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നു. എന്നാൽ, രാഹുൽ ചാഹറിനെതിരെ പാടുപെട്ട കോലി ഒടുവിൽ 13–ാം ഓവറിൽ മുംബൈ സ്പിന്നർക്ക് വിക്കറ്റും സമ്മാനിച്ചു.

Top