രാഹുല്‍ ഗാന്ധിയ്ക്ക് വയസ് 49, വിവാഹം കഴിക്കാത്തതെന്ത്..? വെറോണിക്ക എവിടെ? ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു

കോൺഗ്രസിന്റെ എല്ലാമെല്ലാമായി മാറിയ രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. അദ്ദേഹത്തിന് നാല്‍പ്പത്തിഒമ്പത് വയസ് തികഞ്ഞ അവസരത്തില്‍ പ്രായത്തോടനുബന്ധിച്ച പല ചര്‍ച്ചകളും പൊങ്ങിവന്നിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത് വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. എന്തേ രാഹുല്‍ ഇനിയും വിവാഹം കഴിക്കുന്നില്ല? എന്താണ് കാരണം? അദ്ദേഹത്തിന് പ്രണയ നൈരാശ്യം വല്ലതും ഉണ്ടോ ?

ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി പ്രിയങ്ക ഗാന്ധി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. എന്നാല്‍ ജേഷ്ഠനായ രാഹുല്‍ ഗാന്ധി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. രാഹുലിന് വയസ്സ് 50ലേക്ക് അടുക്കുന്നുവെങ്കിലും ഇപ്പോഴും ചുറുചുറുക്കും ആകര്‍ഷകത്വവും ഉളള വ്യക്തിത്വം കാരണം രാജ്യത്തെ യൂത്ത് ഐക്കണുകളില്‍ ഒരാളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാക്കക്കള്‍ക്കിടയില്‍ വലിയ ആരാധകവൃന്ദമുളള രാഹുല്‍ ക്രോണിക് ബാച്ചിലറായി തുടരുന്നതിനുളള കാരണമെന്തെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അറിയില്ല. വിവാഹത്തെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് നേരെ പത്രക്കാരില്‍ നിന്നും പല തവണ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശമേ ഇല്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല.

എന്നാല്‍ വിവാഹത്തെ കുറിച്ച് ചോദ്യം ഉയരുമ്പോള്‍, താന്‍ വിവാഹം ചെയ്തിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് എന്ന തരത്തിലാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കുക പതിവ്. രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ കാലം വിദേശത്ത് ആയിരുന്നു. അക്കാലത്ത് രാഹുല്‍ ഗാന്ധിക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്നാണ് അണിയറക്കഥകള്‍.

രാഹുല്‍ ഗാന്ധിയുടെ ഒപ്പം സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടി തന്നെയായിരുന്നു ആ കഥകള്‍ക്കുളള കാരണം. 1999ല്‍ ലോകകപ്പ് ക്രിക്കറ്റ് കാലത്ത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള മത്സരം കാണാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം ആ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇതേ പെണ്‍കുട്ടിക്കൊപ്പം ആ വര്‍ഷം ആന്‍ഡമാനില്‍ രാഹുല്‍ ഗാന്ധി അവധിക്കാലം ചിലവിട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു.

യുവാനിറ്റ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര് എന്നും അവര്‍ കൊളംബിയക്കാരി ആണെന്നും അന്ന് വാര്‍ത്തകള്‍ പരന്നു. 2003ല്‍ പ്രിയങ്ക ഗാന്ധിയും രാഹുലും കേരളത്തില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയപ്പോഴും ഒപ്പം ഈ പെണ്‍കുട്ടി ഉണ്ടായിരുന്നു. പ്രചാരണങ്ങള്‍ ഒരു വശത്ത് കൊഴുക്കുമ്പോള്‍ ആദ്യമായി രാഹുല്‍ ഗാന്ധി തന്നെ ആ പെണ്‍കുട്ടി ആരെന്ന് വെളിപ്പെടുത്തി.

ആ പെണ്‍കുട്ടി വെറോണിക്ക ആണെന്നും തന്റെ ഗേള്‍ഫ്രണ്ട് ആണെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി. 2004ല്‍ അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തായിരുന്നു രാഹുല്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. വെറോണിക്ക കൊളംബിയക്കാരി അല്ലെന്നും സ്പെയിന്‍കാരി ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വെറോണിക്ക ഒരു ആര്‍ക്കിടെക്റ്റ് ആണെന്ന് കൂടി രാഹുല്‍ അന്ന് പറഞ്ഞു.

എന്നാല്‍ ഗേള്‍ഫ്രണ്ടുമായി ഉടന്‍ വിവാഹം ഉണ്ടാകില്ലെന്നും അന്ന് രാഹുല്‍ ഗാന്ധി പറയുകയുണ്ടായി. ആ വെളിപ്പെടുത്തലിന് ശേഷം വര്‍ഷങ്ങള്‍ പലത് കടന്ന് പോയി. എന്നാല്‍ വെറോണിക്കയെ കുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും വന്നില്ല. രാഹുലും അവരെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല. ഇരുവരുടേയും ബന്ധത്തില്‍ എന്ത് സംഭവിച്ചു എന്നത് രഹസ്യമായി തന്നെ തുടരുന്നു. രാഹുല്‍ ഗാന്ധിയാകട്ടെ ഇന്നും വിവാഹം കഴിക്കാതെ ബാച്ചിലര്‍ ആയി കഴിയുകയും ചെയ്യുന്നു.

Top