ഞങ്ങൾ വിശുദ്ധയുദ്ധത്തിനു പോകും; പോരാട്ടത്തിൽ മരിക്കുന്നവർ ഭാഗ്യവാൻമാർ; ജയിലും പൊലീസും ഇടത്താവളങ്ങൾ മാത്രം: ഐഎസിന്റെ കേരള തലവന്റെ വാക്കുകൾ ഞെട്ടിക്കുന്നത്

ക്രൈം ഡെസ്‌ക്

കണ്ണൂർ: വിശുദ്ധയുദ്ധം ഇസ്ലാമിനു വേണ്ടിയുള്ളതാണ്. ഈ പോരാട്ടത്തിൽ മരിക്കുന്നവർ ഭാഗ്യവാൻമാരാണ്. ജയിലും പൊലീസും ഇടത്താവളങ്ങൾ മാത്രമാണ്. സ്വർഗം അത് സിറിയയിലെ പോരാട്ട ഭൂമിയിലാണ്. – കേരള ഐ.എസ് തലവൻ ബിരിയാണി ഹംസയുടെ വെളിപ്പെടുത്തൽ കേരള പൊലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. സിറിയയിലെ ഐ.എസ് പോരാട്ട ഭൂമിയിൽ എത്തി വെടിയേറ്റു മരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐ.എസ് കേരള തലവൻ പ്രഖ്യാപിച്ചത് ഞെട്ടലോടെയാണ് ഡിവൈ.എസ്പി അടക്കമുള്ള പൊലീസുകാർ കേട്ടു നിന്നത്.
ഇവിടെയുള്ള കേസുകളെയും മറ്റും താൻ ഭയക്കുന്നില്ല. ജയിൽവാസവും പൊലീസ് സ്റ്റേഷനും എല്ലാം ഇടത്താവളങ്ങൾ മാത്രമാണ്. അതുകൊണ്ട്് ഒന്നിനെയും ഭയമില്ല. സിറിയയിൽ വിശുദ്ധ യുദ്ധത്തിനിടയിൽ കൊലചെയ്യപ്പെട്ടാൽ നേരെ സ്വർഗത്തിൽ എത്തുമെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ പൊലീസ് കസ്റ്റഡിയെയും, പീഡനങ്ങളെയും താൻ ഭയക്കുന്നില്ലെന്നും ഹംസ പൊലീസിനോടു വ്യക്തമാക്കി.
പൊലീസിന്റെ ചോദ്യം ചെയ്യലിനെ കൂളായി നേരിട്ട ഹംസ, യാതൊരു ഭാവപ്പകർച്ചയുമില്ലാതെയാണ് ചോദ്യോത്തരങ്ങളെ നേരിട്ടിരുന്നത്. ഖുറാനിലും, മറ്റും നല്ല പരിജ്ഞാനവും വാഗ്മിയുമായ ഹംസ ഓരോ ചോദ്യത്തിനുമുള്ള മറുപടിയ്ക്കു മുൻപ് ഖുറാൻ വാക്യങ്ങൾ ഉരിവിട്ടിരുന്നു. ബെഹ്‌റിൻ ഗ്രൂപ്പുമായി ഇദ്ദേഹത്തിനു നല്ല ബന്ധമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അവിടെയുള്ള അൻസാർ സെന്ററിലാണ് മലയാളികൾക്കു തീവ്രവാദത്തിൽ പരിശീലനം നൽകിയിരുന്നത്. ഇവിടെ നിന്ന് സിറിയയിലേയ്ക്കു കയറ്റിവിടുകയാണ് ചെയ്തിരുന്നത്. ഇവരെ ഐ.എസുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന നിരവധി തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഐ.എസിൽ ചേർന്ന കണ്ണൂർ സ്വദേശികളുടെ ശബ്ദരേഖകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നൂറിലധികം ശബ്ദ സന്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നവത്. തലശേരി മുഴുപ്പുലങ്ങാട് തൗഫീക്കിലെ യു.കെ ഹംസ (57), തലശേരി കോർട്ട് കോംപ്ലക്‌സിലെ സൈനാസിലെ മനാഫ് റഹ്മാൻ (42), മുണ്ടേരി കൈപ്പക്കയിൽ ബൈത്തുൽ, ഫയർസാനയിലെ മിഥിരാജ് (26), ചെക്കിക്കുലത്തെ കെ.വി അബ്ദുൾ റസാക്ക് (34), മുണ്ടേരി പടന്നോട്ടുമൊട്ടയിലെ എം.വി റാഷിദ് (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top