മല തുരന്ന് ആഴങ്ങളിലേക്ക് അതിഭീമന്‍ ബങ്കർ ബസ്റ്റർ ബോംബുകൾ. തകർന്ന് പൊടിഞ്ഞ് ഇറാന്റെ കോൺക്രീറ്റ്’ ശക്തി.ഇറാന്റെ ആണവനിലയങ്ങൾ തകർത്തു . ഇറാനിലെ ഫൊർദോ ആണവായുധ കേന്ദ്രത്തെ ആക്രമിക്കാൻ അമേരിക്ക നിയോഗിച്ചത് ആറ് ബി 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ. ആറ് ബോംബർ വിമാനങ്ങൾ 12 ബങ്കർ ബസ്റ്റർ ബോംബുകൾ ഫൊർദോ പ്ലാൻ്റിന് മേൽ വർഷിച്ചെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക ആക്രമിച്ച നദാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലേയ്ക്ക് അമേരിക്കൻ നാവിക സേനയുടെ അന്തർവാഹിനിയിൽ നിന്ന് 30 TLAM ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചുവെന്നും റിപ്പോർട്ടുണ്ട്.
യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ പസിഫിക്കിലെ ഗുവാം ദ്വീപിലെ സൈനിക താവളത്തിലേക്കു പറന്നെത്തിയെന്ന വാർത്തയ്ക്കു പിന്നാലെ ലോകം ഒരു ഞെട്ടൽ പ്രതീക്ഷിച്ചിരുന്നു. ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. ഫോർദോ തകർന്നു’ എന്ന ട്രംപിന്റെ വാക്കുകളിൽനിന്ന് ഒരു കാര്യം വ്യക്തം. ഇസ്രയേൽ– ഇറാൻ സംഘർഷത്തില്‍ മാരകശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസും പങ്കാളിയായിരിക്കുന്നു.എന്താണ് ബി–2 ബോംബറിന്റെ ലക്ഷ്യം? അതു വഹിക്കുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ എത്രമാത്രം നശീകരണ ശേഷിയുള്ളതാണ്? എന്താണ് ഇറാന്റെ ആണവനിലയങ്ങളിൽ സംഭവിച്ചത്?
അമേരിക്ക ഇറാനിലെ ഫോർദോ ആണവ താവളം ആക്രമിക്കാൻ പദ്ധതിയിടുന്നു എന്നു കേൾക്കാൻ തുടങ്ങിയിട്ടു കുറച്ചായി. ഇറാന്റെ മറ്റു ലക്ഷ്യങ്ങളല്ല, ആണവ കേന്ദ്രങ്ങളാണ് യുഎസിന്റെ ഉന്നം. അവയെല്ലാം ആഴത്തിലുള്ള ഭൂഗർഭ കേന്ദ്രങ്ങളിലുമാണ്. അപ്പോൾ എങ്ങനെ തകർക്കാൻ കഴിയും? ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ചു വേണം അവ തകർക്കേണ്ടത്. എന്നു വച്ചാൽ ഭൂമിക്കടിയിലെ സങ്കേതങ്ങൾ തുരന്നു ചെന്നു തകർക്കാൻ കഴിയുന്ന ബോംബ്. ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. ഇറാൻ–ഇസ്രയേല്‍ സംഘർഷത്തില്‍ യുഎസും പങ്കുചേർന്നിരിക്കുന്നു. അതും ഇറാന്റെ തന്ത്രപ്രധാനമായ ഫോർദോ ആണവ നിലയം തകർത്തുകൊണ്ട്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളിലും ബോംബിട്ടതായി ട്രംപ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങളും ബങ്കര്‍ ബസ്റ്റർ ബോംബുകളുമാണ് ഫോർദോ ഉൾപ്പെടെ തകർത്തതെന്നും വ്യക്തമായിരിക്കുന്നു.
ലക്ഷ്യം കൈവരിച്ച് യുദ്ധ വിമാനങ്ങളെല്ലാം തിരികെ സുരക്ഷിതമായി എത്തിയെന്ന് ട്രംപ് പറയുമ്പോൾ ചില ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. എന്തുകൊണ്ട് ഫോർദോ ആക്രമിക്കാൻ ബി–2 ബോംബറുകൾ? എന്തുകൊണ്ട് ബങ്കർ ബസ്റ്ററുകൾ?ആണവ കേന്ദ്രങ്ങളെ ഉൾപ്പെടെ നിയന്ത്രിക്കുന്ന ശത്രുവിന്റെ കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രം എപ്പോഴും ഭൂമിക്കടിയിൽ ആയിരിക്കുമെന്നതാണ് യാഥാർഥ്യം. മിക്ക ചാര ഏജൻസികളും പുറമേയ്ക്കു കാണുന്ന കെട്ടിടത്തിന്റെ താഴെ പല നിലകൾ പണിത് അവിടെയായിരിക്കും യഥാർഥ പ്രവർത്തനം. ഇന്ത്യയുടെ ചാര സംഘടനകൾക്കും ഇങ്ങനെ ഭൂമിക്കടിയിലെ സംവിധാനമുണ്ട്. ഡൽഹിയിൽ അങ്ങനെ ഒരിടമുണ്ട്, പുറത്ത് വെറും പറമ്പ് മാത്രം അടിയിൽ പലനിലകളിലാണു പ്രവർത്തനം. ഇന്ത്യയുടെ പോർവിമാനങ്ങൾ അംബാല, ആഗ്ര തുടങ്ങിയ വ്യോമതാവളങ്ങളിലെ ഭൂഗർഭ കേന്ദ്രങ്ങളിലാണു സൂക്ഷിക്കുന്നത്.
നദാൻസ് ആണവ കേന്ദ്രത്തിൽ ഒരു ബി 2 സ്റ്റെൽത്ത് രണ്ട് ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ പ്രയോഗിച്ചെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. GBU-57A/B മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബാണ് ബങ്കർ ബസ്റ്റർ ബോംബ് എന്നറിയപ്പെടുന്നത്. 6,000 പൗണ്ട് സ്ഫോടകവസ്തുക്കളുള്ള 30,000 പൗണ്ട് ഭാരമുള്ള ഒരു ബോംബാണ് MOP.
ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വൈറ്റ്ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭൂഗർഭ ആണവ കേന്ദ്രമായ ഫൊർദോ തകർത്തെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നൽകി. ‘ഇത് തുടരാൻ കഴിയില്ല. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാൾ ഗുരുതരമായ ദുരന്തമായിരിക്കും ഇറാനെ’ന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങൾ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നൽകി. ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചായിരുന്നു ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്ക പങ്കുചേരുന്നത്. ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കി. ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിക്കുന്നതിനായി പുറപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
us used six b 2 bombers to drop 12 bunker busters on fordow










