ട്രംപ് ഇസ്രയേലില്‍; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു.20 പേരെ ഹമാസ് മോചിപ്പിച്ചു.ഹമാസിന്റെ നരകത്തില്‍ നിന്നും മോചിതരായതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചു ഇസ്രായേല്‍ ബന്ദികള്‍. ജീവനോടെയുള്ള അവസാന ബന്ദിയും മോചിതനായി. മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ പിന്നീട് കൈമാറുമെന്ന് ഹമാസ്

ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലില്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഹെര്‍സോഗും വിമാനത്താവളത്തില്‍ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ട്രംപിന്റെ മകള്‍ ഇവാന്‍ക, മരുമകന്‍ ജരേദ് കുഷ്‌നര്‍, പശ്ചിമേഷ്യയുടെ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്.

ഗാസയില്‍ 738 ദിവസത്തെ നരകതുല്യമായ തടവിനു ശേഷം ഹമാസ് മോചിപ്പിച്ച ആദ്യത്തെ ഏഴ് ഇസ്രായേലി ബന്ദികള്‍ പരസ്പരം ആലിംഗനം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. മതാന്‍ ആംഗ്രെസ്റ്റ് ഇരട്ട സഹോദരന്മാരായ ഗാലി, സിവ് ബെര്‍മന്‍ ,അലോണ്‍ ഓഹല്‍ , ഈറ്റന്‍ മോര്‍ , ഗൈ ഗില്‍ബോവ-ദലാല്‍ , ഒമ്രി മിറാന്‍ എന്നിവരാണ് ഇന്ന് രാവിലെ റെഡ് ക്രോസിന് കൈമാറിയ ആദ്യത്തെ ബന്ദികള്‍. തുടര്‍ന്ന് ഗാസക്കടുത്തുള്ള റെയ്മിലെ ഒരു സൈനിക താവളത്തിലേക്ക് അവരെ കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ചാണ് അവര്‍ കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെക്കന്‍ ഗാസ മുനമ്പിലെ ഒരു സ്ഥലത്ത് വെച്ചാണ് ഇവരെ റെഡ്ക്രോസിന് കൈമാറിയത്. തുടര്‍ന്ന് അവശേഷിക്കുന്ന 13 ബന്ദികളെ കൂടി ഹമാസ് റെഡ്ക്രോസിന് കൈമാറിയിട്ടുണ്ട്. ഇവരേയും ഇസ്രായേലിലേക്ക് കൊണ്ടുപോകുകയാണ്. ബന്ദികള്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ പിന്നീട് കൈമാറുമെന്ന് ഹമാസ് വെളിപ്പെടുത്തി. രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ ഭാഗമാണ് ചരിത്രപരമായ ഈ കൈമാറ്റം നടക്കുന്നത്.

ട്രംപ് ഇസ്രയേല്‍ അസംബ്ലിയില്‍ പങ്കെടുക്കും. ബന്ദികളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശേഷം വെടിനിര്‍ത്തല്‍ കരാറിന്റെ ചര്‍ച്ചയ്ക്കായി ഈജിപ്തിലേക്ക് പോകും. അതേസമയം ബന്ദി മോചനത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിട്ടയച്ച ഏഴ് ഇസ്രയേല്‍ ബന്ദികള്‍ ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിയതായി ഐഡിഎഫ് പറഞ്ഞു.

ഇവരെ പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടര്‍ന്ന് കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. മതന്‍ ആംഗ്രെസ്റ്റ്, സഹോദരങ്ങളായ ഗലി, സിവ് ബെര്‍മന്‍, എലോണ്‍ ഒഹെല്‍, എയ്തന്‍ മൊര്‍, ഗയ് ഗില്‍ബോ ദലാല്‍, ഒംറി മിരന്‍ എന്നിവരെയാണ് ആദ്യ ഘട്ടമെന്ന നിലയില്‍ വിട്ടയച്ചത്. രണ്ടാം ഘട്ട ബന്ദികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് റെഡ് ക്രോസെന്നും ഐഡിഎഫ് പറഞ്ഞു. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 250 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ ഉടന്‍ വിട്ടയക്കും.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്കായി ഈജിപ്തിലേക്ക് പോകുന്നതിനുമുമ്പ് യുഎസ് പ്രസിഡന്റ് രാവിലെ ഇസ്രായേലില്‍ എത്തിയിരുന്നു. എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞത്

യുദ്ധം അവസാനിച്ചു എന്നാണ്. ആളുകള്‍ക്ക് മടുത്തു എന്നും സമാധാനം നിലനില്‍ക്കുന്ന കാര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്രായേലി ടെലിവിഷന്‍ ചാനലുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെ ബന്ദികളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.

കഴിഞ്ഞ ജനുവരിയില്‍ തടവില്‍ നിന്ന് മോചിതയായ ബ്രിട്ടീഷ്-ഇസ്രായേലി എമിലി ഡമാരി, തന്റെ ഉറ്റ സുഹൃത്തുക്കളായ ഗാലിയെയും സിവിനെയും അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മോചിപ്പിക്കുന്നത് കാണുന്നത് കണ്ടു. ഇസ്രായേല്‍ തടവിലാക്കിയ 1,900-ലധികം ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി, ജീവിച്ചിരിക്കുന്ന 20 ബന്ദികളുടെ പേരുകള്‍ ഹമാസ് ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. തിരിച്ചയയ്ക്കപ്പെടുന്ന ജീവിച്ചിരിക്കുന്ന ബന്ദികളുടെ പേരുകളും മോചിപ്പിക്കപ്പെടുന്ന 1,700-ലധികം ഫലസ്തീന്‍ തടവുകാരുടെയും പേരുകള്‍ ഹമാസ് സ്ഥിരീകരിച്ചു.

Top